Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യപാനത്തിനിടെ...

മദ്യപാനത്തിനിടെ വാക്കുതർക്കം: യുവാവിനെ തലക്കടിച്ച്​ കൊന്നു

text_fields
bookmark_border
മദ്യപാനത്തിനിടെ വാക്കുതർക്കം: യുവാവിനെ തലക്കടിച്ച്​ കൊന്നു
cancel
camera_alt????????? ????? ???????? ??????? ???????? ?????????? ???????. ?(????????? ?????????????? ??????)

ബാലരാമപുരം: മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കത്തെ തുടർന്ന് തലക്കടിയേറ്റ യുവാവ് മരിച്ചു. ബാലരാമപുരം താന്നിമൂട് കോഴോട് അനീഷ് ഭവനിൽ അനീഷിനെയാണ് (33) ഇന്ന്​ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാലരാമപുരം മണലി കൂടല്ലൂർ സ്വദേശി ബിനുവിനെ (46) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പൊലീസ് പറയുന്നതിങ്ങനെ: ബിനുവും, അനീഷുമടങ്ങുന്ന ഒരു സംഘം പേർ മദ്യപിക്കാൻ ബാലരാമപുരം മണലി വാർഡിൽ കൂടല്ലൂരിലെ ബിനുവി​​​െൻറ വീട്ടിൽ കൂടുമായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടു കൂടി ഈ സംഘം ബിനുവി​​​െൻറ വീടിന് സമീപത്തുതന്നെയുള്ള സഹോദരൻ ജയകുമാറി​​​െൻറ വീട്ടിലിരുന്ന് മദ്യപിക്കുകയും തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. പുലർച്ചെ മകൻ വീട്ടിലെത്തിയപ്പോഴാണ് ചോരയിൽ കുളിച്ച് കിടക്കുന്ന ബിനുവിനെ കണ്ടത്. ഉടൻ ബിനുവിനെ ആശുപത്രിയിലെത്തിക്കുകയും സംഭവം പൊലീസിൽ അറിയിക്കുകയും ചെയ്​തു.

പൊലീസെത്തി നടത്തിയ പരിശോധനയിലാണ് അനീഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്നും ചുറ്റിക കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. സംഭത്തിൽ ഒരാൾ അറസ്റ്റിലായതായാണ് സൂചന.

അവിവാഹിതനാണ് മരിച്ച അനീഷ്. പൊലീസും ഡോഗ് സ്ക്വാഡും എത്തി ഇൻക്വസ്​റ്റ്​ നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്​ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newskerala newsmalayalam news
News Summary - Crime news - Kerala News
Next Story