ലാവലിൻ കേസിൽ കക്ഷിചേരാൻ നന്ദകുമാർ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. അടിയന്തരമായി കേസ് പരിഗണിക്കേണ്ട സാഹചര്യം എന്താണെന്ന് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് േചാദിച്ചു. അതേസമയം, കേസിൽ കക്ഷിചേരാനായി ക്രൈം നന്ദകുമാർ സുപ്രീംകോടതിയിൽ ഹരജി നൽകി.
സി.ബി.െഎക്ക് നൽകിയ നോട്ടീസിൽ മറുപടി ലഭിച്ചതിനുശേഷം നന്ദകുമാറിനെ കക്ഷിചേർക്കുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. നന്ദകുമാറിനുവേണ്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ ഹാജരായി. കേസിൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾെപ്പടെ മൂന്നു പ്രതികളെ കുറ്റമുക്തരാക്കിയ ഹൈകോടതി വിധിക്കെതിരെ സി.ബി.െഎ അപ്പീൽ നൽകിയിരുന്നു. കൂടാതെ, കേസിൽ വിചാരണ നേരിടുന്ന മുൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ എ. ഫ്രാൻസിസും കെ. മോഹനചന്ദ്രനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇൗ രണ്ടു ഹരജികളാണ് സുപ്രീംകോടതി പരിഗണയിലുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
