ലാവ്ലിന് കേസ്: ക്രൈം നന്ദകുമാർ ഇ.ഡിക്ക് മുന്നിൽ ഹാജരായി
text_fieldsകൊച്ചി: ലാവ്ലിന് കേസിലെ പരാതിക്കാരനായ ടി.പി. നന്ദകുമാർ ( ക്രൈം നന്ദകുമാർ) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ചട്ടങ്ങൾ മറികടന്ന് കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവ്ലിനുമായി കരാർ ഉണ്ടാക്കിയതിലൂടെ സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് കോടികൾ കൈക്കൂലിയായി ലഭിച്ചെന്നുമാണ് ആരോപണം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇ.ഡി യുടെ ഇടപെടൽ. 2006ൽ ഡി.ആർ.ഐ.യ്ക്ക് നൽകിയ പരാതിയിൽ 15 വര്‍ഷത്തിനുശേഷമാണ് ഇ.ഡിയുടെ ഇടപെടലെന്നതും ശ്രദ്ധേയമാണ്. നന്ദകുമാറിന്റെ മൊഴിയടക്കം വിശദമായി പരിശോധിച്ചശേഷമാണ് കേസെടുക്കേണ്ടതുണ്ടോ എന്നുള്ള കാര്യത്തിൽ ഇ.ഡി തീരുമാനമെടുക്കുക.