Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയെ കൊലപ്പെടുത്തി...

യുവതിയെ കൊലപ്പെടുത്തി 60കാരൻ ജീവ​െനാടുക്കി

text_fields
bookmark_border
യുവതിയെ കൊലപ്പെടുത്തി 60കാരൻ ജീവ​െനാടുക്കി
cancel
ചെറുതോണി (ഇടുക്കി): ഒരുമിച്ച് താമസിച്ചിരുന്ന സ്​ത്രീയെ കൊലപ്പെടുത്തിയ ശേഷം 60കാരൻ ജീവ​െനാടുക്കി. കഞ്ഞിക്കുഴി മൈലപ്പുഴയിൽ താമസക്കാരനായ കൊല്ലംകുന്നേൽ ദാമോദരനാണ് 26 വർഷമായി ഭാര്യയായി കൂടെ താമസിപ്പിച്ചിരുന്ന സുമയെ (48) തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീടി​െൻറ വരാന്തയിൽ തൂങ്ങി മരിച്ചത്. മൃതദേഹത്തിൽനിന്ന്​ മൂന്നുപേജുള്ള ആത്​മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. രാവിലെ പാലുമായി പോയവരാണ് ദാമോദരൻ വരാന്തയിൽ തൂങ്ങിനിൽക്കുന്നത് കണ്ടത്. ഇവരറിയിച്ചതനുസരിച്ച് വാർഡ് മെംബർ കൂടിയായ സജീവൻ തേനിക്കാകുടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

വാഹനത്തി​​െൻറ ആക്സിൽ ലിവർകൊണ്ട് തലക്കടിച്ചാണ് സുമയെ കൊലപ്പെടുത്തിയത്. തലയിൽ രണ്ടും കഴുത്തിന് ഒരടിയുമേറ്റ പാടുകളുണ്ട്. പെരുവന്താനം മുറിഞ്ഞപുഴ സ്വദേശിയായ ദാമോദര​​െൻറ ഇളയ സഹോദര​​െൻറ ഭാര്യയാണ് സുമ. 26 വർഷം മുമ്പ് ഇരുവരും നാട്ടിൽനിന്ന് പോന്നശേഷം അടിമാലി- ഇരുമ്പുപാലത്തായിരുന്നു താമസം. ആറുവർഷം മുമ്പാണ് മൈലപ്പുഴയിലെത്തിയത്. ദാമോദര​​െൻറ ആദ്യ വിവാഹത്തിൽ മൂന്ന്​ മക്കളും സുമക്ക്​ രണ്ട്​ മക്കളുമുണ്ട്. എന്നാൽ, ദാമോദരൻ-സുമ ബന്ധത്തിൽ മക്കളില്ല. ദാമോദരന് കൂലിപ്പണിയായിരുന്നു. സുമ മെഴുകുതിരി കമ്പനിയിലും ഹോം നഴ്സായും ജോലി ചെയ്​തുവരുകയായിരുന്നു. അടുത്തനാളിൽ ഇരുവർക്കുമിടയിൽ അസ്വാരസ്യമുണ്ടായിരുന്നതായി പൊലീസ്​ പറഞ്ഞു. അയൽവാസിയുമായി സുമക്ക്​ ബന്ധമുണ്ടായിരുന്നതായി ദാമോദരൻ സംശയിച്ചിരുന്നു. കുടുംബശ്രീയിൽനിന്ന് വായ്​പയെടുത്ത്​ സുമ, മൂന്നരലക്ഷം രൂപ അയൽവാസിക്ക് കൊടുത്തിരുന്നതായും ദാമോദരൻ സംശയിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ്​ ആത്​മഹത്യകുറിപ്പിലെ സൂചന.

കഴിഞ്ഞ ചൊവ്വാഴ്​ച ദാമോദരനുമായി പിണങ്ങി സുമ വീടുവിട്ടിറങ്ങിയിരുന്നു. തുടർന്ന്​ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ദാമോദരൻ പൊലീസിൽ പരാതി നൽകി. സുമയുടെ ബാങ്ക് പാസ്​ ബുക്കുകളും തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകളും ദാമോദരൻ വാങ്ങിെവച്ചിരിക്കുകയായിരുന്നു. ഹോം നഴ്​സ്​ ജോലിക്ക് പോകുന്നതിന് തിരിച്ചറിയൽ കാർഡ് ആവശ്യമായതിനാൽ രേഖകൾ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് സുമ കഞ്ഞിക്കുഴി പൊലീസ്​ സ്​റ്റേഷനിൽ ശനിയാഴ്​ച എത്തിയിരുന്നു. അപ്പോഴാണ് കാണാതായത് സംബന്ധിച്ച് കേസുള്ളത്​ സുമ അറിയുന്നത്. പൊലീസ്​ ദാമോദരനെ വിളിച്ചുവരുത്തി ഇരുവരെയും കട്ടപ്പന കോടതിയിൽ ഹാജരാക്കി. കോടതിയിൽ​െവച്ച് ഇരുവരും പിരിയാൻ തീരുമാനിച്ചു. സുമയുടെ രേഖകൾ നൽകാമെന്ന്​ ദാമോദരനും സമ്മതിച്ചു. രേഖകളും വസ്​ത്രങ്ങളും എടുക്കുന്നതിനായി രാത്രി എട്ടോടെ മൈലപ്പുഴയിലുള്ള വീട്ടിൽ ഇരുവരും എത്തി. ഇതിനുശേഷമാണ് കൊലപാതകം നടന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskerala newsmalayalam news
News Summary - crime -Kerala news
Next Story