Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂട്ടർ അപകടത്തിൽ...

സ്കൂട്ടർ അപകടത്തിൽ മരിച്ച ജോസ് കൊല്ലപ്പെട്ടതെന്ന് പൊലീസ്; മുഖ്യപ്രതി പിടിയിൽ

text_fields
bookmark_border
സ്കൂട്ടർ അപകടത്തിൽ മരിച്ച ജോസ് കൊല്ലപ്പെട്ടതെന്ന് പൊലീസ്; മുഖ്യപ്രതി പിടിയിൽ
cancel

കല്ലടിക്കോട്: വാക്കോട് കനാൽപാതയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ച ഇടക്കുർശ്ശി കളത്തികുന്നേൽ പരേതനായ വർഗീസി​​െൻറ മകൻ ജോസ് (55) കൊല്ലപ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട് ജോസി​​െൻറ സഹോദരിയുടെ മകൻ വാക്കോട് പടിഞ്ഞാറെടത്ത് വീട്ടിൽ ബിജോയിയെ (37) പൊലീസ് അറസ്​റ്റ്​ ചെയ്തു. ജോസ് വായ്പയായി നൽകിയ ഒരുലക്ഷം രൂപ തിരിച്ചുതരാൻ ആവശ്യപ്പെട്ടത് വഴക്കിലും ​ൈകയാങ്കളിയിലും കലാശിച്ചതിനെ തുടർന്നാണ് ജോസ് കൊല്ലപ്പെടാനിടയായത്. 

കൊലയെ കുറിച്ച്​ പൊലീസ്​ പറയുന്നതിങ്ങനെ: സെപ്​റ്റംബർ 12ന് വൈകീട്ട് നാലോടെ വാക്കോട്നിന്നും ജോസ് വരുന്നവഴിയിൽ ഓട്ടോ ഡ്രൈവർ കൂടിയായ പ്രതി ഓടിച്ചിരുന്ന ഓ​േട്ടാക്ക് കുറുകെ സ്കൂട്ടർ നിർത്തി ജോസ് പണം ആവശ്യപ്പെട്ടിരുന്നു. ഇതാണ് വഴക്കിന് തുടക്കം. ബിജോയിയുടെ അടിയേറ്റ ജോസ് കനാലിലെ കരിങ്കല്ലിൽ തലയടിച്ച് വീണു. രക്തംവാർന്ന ജോസിനെ കുറ്റിക്കാട്ടിൽ വലിച്ചുകൊണ്ടിട്ടു. പിന്നീട്​ ജോസി​​െൻറ വാഹനം കനാലിലേക്ക് തള്ളിയിട്ടു. മണിക്കൂറുകൾക്ക് ശേഷം പ്രതി കല്ലടിക്കോട് പൊലീസ് സ്​റ്റേഷനിൽ ഹാജരായി ജോസ് ഓടിച്ചിരുന്ന സ്കൂട്ടർ കനാലിലെ കുഴിയിൽവീണ് മരി​െച്ചന്ന് മൊഴിയും നൽകി. പോസ്​റ്റുമോർട്ടം മുതൽ സംസ്കാരം വരെയുള്ള കാര്യങ്ങൾക്ക്​ ബിജോയ്​ മുൻപന്തിയിൽ തന്നെയുണ്ടായി. പിന്നീട്​, മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരിലൊരാൾ മണ്ണാർക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്രയെ അറിയിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. വെള്ളിയാഴ്ച ഉച്ചക്ക്​ തച്ചമ്പാറയിൽവെച്ച് പ്രതിയെയും ഓട്ടോയും പൊലീസ് കസ്​റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ബിജോയ് കുറ്റം സമ്മതിക്കുകയായിരുന്നു. 

കേസന്വേഷണത്തിന് സി.ഐയെ കൂടാതെ എസ്.ഐ റോയ്, സി.പി.ഒമാരായ ശ്യാം, ശാഫി, സഹദ് എന്നിവർ നേതൃത്വം നൽകി. പ്രതിയെ ശനിയാഴ്ച രാവിലെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskerala newsmalayalam news
News Summary - crime- Kerala news, malayalam news
Next Story