Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എക്സൈസിൽ ക്രൈം ബ്രാഞ്ച് വിഭാഗം
text_fieldsbookmark_border
തിരുവനന്തപുരം: എക്സൈസ് വകുപ്പില്‍ എന്‍ഫോഴ്സ്മെൻറ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടു ത്തുന്നതിന് ക്രൈം ബ്രാഞ്ച് വിഭാഗം രൂപവത്കരിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇ തിനായി 13 തസ്തികകള്‍ സൃഷ്ടിക്കും. ജോയൻറ് എക്സൈസ് കമീഷണര്‍, അസി. എക്സൈസ് കമീഷണര്‍ വി ഭാഗത്തില്‍ ഓരോ തസ്തികയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ രണ്ട് തസ്തികകളും പ്രിവൻറിവ് ഓഫിസര്‍, സിവില്‍ എക്സൈസ് ഓഫിസര്‍, ഡ്രൈവര്‍ വിഭാഗത്തില്‍ മൂന്ന് വീതം തസ്തികകളുമാണ് സൃഷ്ടിക്കുക.
- കേരള കാഷ്യൂ ബോര്‍ഡിന് പ്രവര്‍ത്തന മൂലധനമായി സംസ്ഥാന സഹകരണ ബാങ്കില്‍നിന്ന് 250 കോടി രൂപ വായ്പയെടുക്കാൻ സര്‍ക്കാര്‍ ജാമ്യം നില്ക്കും.
- സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപണ്‍ ആൻഡ് ലൈഫ് ലോങ് എജുക്കേഷന്‍ - കേരളയുടെ (സ്കോള്‍-കേരള) സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി 80 തസ്തികകള്‍ സൃഷ്ടിക്കും.
- സപ്ലൈകോയുടെ നിലവിെല കടമെടുപ്പ് പരിധിയായ 925 കോടി രൂപ 500 കോടി രൂപ വർധിപ്പിച്ച് 1425 കോടിയായി നിജപ്പെടുത്തും.
- വര്‍ധിപ്പിച്ച തുകക്ക് ഗ്യാരൻറിയും ഗ്യാരൻറി കമീഷനും സര്‍ക്കാര്‍ വഹിക്കും.
- വിവിധ എൻജിനീയറിങ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിലവിെല സാമ്പത്തിക അധികാര പരിധി വര്‍ധിപ്പിക്കും. സാമ്പത്തികാധികാരങ്ങള് വളരെ മുമ്പ് നിശ്ചയിച്ചവയായതിനാല് യഥാസമയം പദ്ധതികളും പ്രവൃത്തികളും പൂര്‍ത്തീകരിക്കുന്നതിന് വര്‍ധന ആവശ്യമാണെന്ന് കണ്ടെത്തിയതിനാലാണ് ഇത്.
- വിവിധ ഫെഡറേഷനുകളുടെ വായ്പാ കുടിശ്ശിക തീർപ്പാക്കാൻ സംസ്ഥാന സഹകരണ ബാങ്കിന് 306.75 കോടി രൂപ അനുവദിച്ച നടപടി സാധൂകരിക്കും.
- കല്യാശ്ശേരി മണ്ഡലത്തില്‍ തിയറ്റര്‍ സമുച്ചയം നിര്‍മിക്കാൻ ചെറുതാഴം വില്ലേജിലെ 50 സെൻറ് മിച്ച ഭൂമി സാംസ്കാരിക വകുപ്പിന് 30 കൊല്ലത്തേക്ക് പാട്ടത്തിന് നല്‍കും.
- സേവനവകുപ്പുകള്‍ തമ്മിലുള്ള ഭൂമികൈമാറ്റ വ്യവസ്ഥ അനുസരിച്ചായിരിക്കും കൈമാറ്റം.
- സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോർപറേഷനില്‍ എട്ട് തസ്തികകള്‍ സൃഷ്ടിക്കും. പ്രോജക്ട് ഓഫിസര്‍, വാച്ച്മാന്, കാഷ്വല്‍ സ്വീപ്പര്‍ വിഭാഗങ്ങളില്‍ ഓരോ തസ്തിക വീതവും എല്‍.ഡി ക്ലര്‍ക്കിെൻറ അഞ്ച് തസ്തികകളുമാണ് സൃഷ്ടിക്കുക
Next Story
