എ.വി. ജോർജിനെതിരെ റിപ്പോർട്ട് നൽകിയതായി ക്രൈംബ്രാഞ്ച്
text_fieldsകൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിെൻറ കസ്റ്റഡി മരണത്തെ തുടർന്ന് വിവാദമായ റൂറൽ ടൈഗർ ഫോഴ്സിെൻറ(ആർ.ടി.എഫ്) രൂപവത്കരണവുമായി ബന്ധപ്പെട്ട് മുൻ റൂറൽ എസ്.പി എ.വി. ജോർജിനെതിരെ റിപ്പോർട്ട് നൽകിയിട്ടുള്ളതാണെന്ന് ക്രൈംബ്രാഞ്ച് ഹൈകോടതിയിൽ. ഇൗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ജോർജിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തതെന്നും അേന്വഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോർജ് ചെറിയാൻ ഹൈകോടതിയിൽ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു. പൊലീസുകാർ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം ഫലപ്രദമാകില്ലെന്നും സി.ബി.െഎ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ശ്രീജിത്തിെൻറ ഭാര്യ അഖില സമര്പ്പിച്ച ഹരജിയിലാണ് വിശദീകരണം.
കസ്റ്റഡി മരണക്കേസിൽ പൊലീസിെൻറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് വിശദീകരണത്തിൽ പറയുന്നു.
ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചയും പെരുമാറ്റ ദൂഷ്യവുമുണ്ടായി. തുടർന്നാണ് റൂറൽ എസ്.പി അടക്കം 11 പൊലീസ് ഉദ്യോഗസ്ഥരെ സസ്െപൻഡ് ചെയ്തത്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്. ഇവരിൽ ഒമ്പത് പേരെ കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റൂറൽ ടൈഗർ ഫോഴ്സ് (ആർ.ടി.എഫ്) രൂപവത്കരണത്തിലും സംഘാംഗങ്ങളുടെ തെറ്റായ പ്രവർത്തനങ്ങളെ ന്യായീകരിച്ചതിലും എ.വി. ജോർജിന് വീഴ്ച പറ്റിയിട്ടുണ്ട്.
നെടുമ്പാശ്ശേരിയിൽ നടിയെ ആക്രമിച്ച സംഭവത്തിന് ശേഷമാണ് ജോർജിെൻറ നേതൃത്വത്തിൽ അനധികൃതമായി ആർ.ടി.എഫ് രൂപവത്കരിക്കുന്നത്. എ.വി. ജോർജിനെ മേയ് രണ്ട്, ഒമ്പത്, 15 തീയതികളിൽ വിശദമായി ചോദ്യം ചെയ്തു. എട്ട് സാക്ഷികളിൽനിന്ന് രഹസ്യമൊഴിയെടുത്തു. 168 സാക്ഷിമൊഴികളെടുത്തു. കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും തെളിവുകളും പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി.
സാക്ഷികളുടെയും പ്രതികളുടെയും ഫോൺ കാൾ വിശദാംശങ്ങൾ പരിശോധിച്ചു. സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇവയുടെ പരിശോധന ഫലം കാത്തിരിക്കുകയാണ്. ഇത്തരം കേസുകളുടെ അന്വേഷണത്തിൽ കൂടുതൽ മികവ് പുലർത്തുന്ന അന്വേഷണ സംഘമാണ് ക്രൈംബ്രാഞ്ച്. പൊലീസുകാരായ പ്രതികളെ കോടതി ശിക്ഷിക്കുന്ന തരത്തിൽ പല കേസുകളിലും സത്യസന്ധമായ അന്വേഷണം നടത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് നടത്തുന്നത് കാര്യക്ഷമമായ അന്വേഷണമാണ്. അതിനാൽ, സി.ബി.െഎ അന്വേഷണം വേണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്നും ഹരജി തള്ളണമെന്നും വിശദീകരണ പത്രികയിൽ പറയുന്നു. ഹരജി വീണ്ടും 13ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
