Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂരജിന്‍റെ മാതാവിനേയും സഹോദരിയേയും ചോദ്യം ചെയ്യുന്നു

text_fields
bookmark_border

പത്തനംതിട്ട: ഉത്രവധക്കേസിൽ ഒന്നാംപ്രതിയും ഭർത്താവുമായ സൂരജിന്‍റെ മാതാവ് രേണുകയേയും സഹോദരി സൂര്യയേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഓഫിസിൽ വെച്ചാണ് ചോദ്യം ചെയ്യൽ. 

ഇന്ന് പത്തരയോടെയാണ് ഇരുവരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. ഗാർഹിക പീഡനം, സ്ത്രീധന പീഡനം അടക്കമുള്ള കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തുമെന്നാണ് അറിയുന്നത്. 

സൂരജിന്‍റെ മാതാവിനേയും സഹോദരിയേയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അന്ന് അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്താണ് വിട്ടയച്ചത്. ഉത്രയുടെ സ്വർണാഭരണങ്ങൾ ഒളിപ്പിച്ചതിൽ ഇവർക്ക് പങ്കുണ്ടെന്നാണ് സൂചന. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Crime Branch questions Sooraj's mother and sister- Kerala news
Next Story