Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദികർക്കെതിരായ...

വൈദികർക്കെതിരായ പരാതിയിൽ അന്വേഷണം ഉടൻ -​െഎ.ജി ശ്രീജിത്​

text_fields
bookmark_border
വൈദികർക്കെതിരായ പരാതിയിൽ അന്വേഷണം ഉടൻ -​െഎ.ജി ശ്രീജിത്​
cancel

കോട്ടയം: ഓർത്തഡോക്സ് സഭ വൈദികർക്കെതിരെ ഉയർന്ന ലൈംഗികപീഡന പരാതിയിൽ അ​ന്വേഷണം ഉടൻ ആരംഭിക്കുമെന്ന്​ ക്രൈംബ്രാഞ്ച് ​െഎ.ജി എസ്​. ശ്രീജിത്​ .സംഭവത്തി​​​െൻറ വിശദാംശങ്ങൾ പരി​േശാധിക്കുകയാണ്​.  അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാനാണ്​ തീരുമാനം. ത​​​െൻറ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച്​ എസ്​.പി സാബു മാത്യു അന്വേഷിക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. ആവശ്യമായ​ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ‘മാധ്യമ’​േ​ത്താട്​ പറഞ്ഞു.

വൈദികർക്കെതിരായ ആരോപണത്തെക്കുറിച്ച്​ അ​േന്വഷണം ​ആവശ്യപ്പെട്ട്​  വി.എസ്. അച്യുതാനന്ദൻ സംസ്​ഥാന പൊലീസ്​ മേധാവിക്ക്​ നൽകിയ കത്ത് ക്രൈംബ്രാഞ്ച്​ മേധാവിക്ക്​ കൈമാറുകയായിരുന്നു. തുടർന്ന്​ അന്വേഷണത്തിനായി ​െഎ.ജിക്കും നൽകി. കേസി​​​െൻറ ഗൗരവം കണക്കിലെടുത്ത്​ അ​േന്വഷണത്തിന്​ ​മേൽനോട്ടം വഹിക്കാൻ ​െഎ.ജിയോട് നിർദേശിക്കുകയും ചെയ്​തു.

കുമ്പസാര രഹസ്യം ചോർത്തി വിവാഹിതയായ യുവതി​െയ അഞ്ചുവൈദികർ ചേർന്ന്​ പീഡിപ്പിച്ചെന്നാണ്​ ആക്ഷേപം. സഭാതലത്തിൽ അന്വേഷണം നടക്കുന്നുണ്ട്​. ഇതി​​​െൻറ ഭാഗമായി വൈദികരെ ചുമതലയിൽനിന്ന്​ മാറ്റി നിർത്തിയിട്ടുണ്ട്​. അതിനിടെ പരാതിക്കാരനെതിരെ മാനനഷ്​ടക്കേസ്​ നൽകാൻ വൈദികരും നീക്കം നടത്തുകയാണ്​. വൈദികര്‍ക്കെതിരായ തെളിവുകളുടെ അസ്സൽ പൊലീസിൽ മാത്രമേ ഹാജരാക്കൂവെന്ന്​ സഭയുടെ അന്വേഷണ കമീഷന് മുന്നിൽ ഹാജരായ ശേഷം പരാതിക്കാരനായ യുവതിയുടെ ഭർത്താവ്​ വ്യക്തമാക്കിയിരുന്നു. അതിനാൽ അടുത്ത ദിവസം തന്നെ തെളിവുകൾ ശേഖരിക്കാനാണ്​ ​ൈക്രംബ്രാഞ്ച്​ തീരുമാനം. 

ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ ഭാര്യയെ  ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം ഭർത്താവ്​ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയതിനെതിരെയാണ് വൈദികര്‍ നിയമനടപടിയിലേക്ക് നീങ്ങുന്നത്​. ഇതിനായി നിയമോപദേശവും തേടിയിട്ടുണ്ട്​. ഇനി സഭയുടെ അ​േന്വഷണ കമീഷന്​ മുന്നിൽ നിരണം ഭദ്രാസനത്തിലെത്തി രേഖകൾ നൽകില്ലെന്നും പൊലീസിന്​ തെളിവുകൾ നൽകുമെന്നുമാണ്​ പരാതിക്കാരനിൽനിന്നുള്ള വിവരം.

വൈദികര്‍ ലൈംഗികമായി ഉപയോഗിച്ചെന്ന ഭാര്യയുടെ രേഖാമൂലമുള്ള മൊഴി നേര​േത്ത സഭയുടെ അന്വേഷണ സമിതിക്ക്​ നൽകിയിരുന്നു. വൈദികർ കുടുങ്ങുമെന്ന അവസ്ഥയിൽ സംഭവം ഒതുക്കിത്തീർക്കാനുള്ള നീക്കവും തകൃതിയാണ്​. അന്വേഷണ സമിതിക്ക്​ മുമ്പാകെ ഹാജരായ വൈദികൻ ആരോപണം നിഷേധിച്ചിരുന്നു. ഭദ്രാസനതലത്തിൽ നടക്കുന്ന അന്വേഷണ റി​േപ്പാർട്ട്​ വൈകാതെ സഭനേതൃത്വത്തിന്​ നൽകും. ഇതുവരെ ലഭിച്ച വിവരങ്ങൾ സഭ അന്വേഷണ സമിതി ഇനി ക്രൈംബ്രാഞ്ചിന്​ നൽ​േകണ്ടി വരും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsorthodox sabhamalayalam newsImmoral Relation
News Summary - Crime branch Probe the Sexual Harassment By Priests - Kerala News
Next Story