ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം: ഹൈകോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകി
text_fieldsകൊച്ചി: ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. സ്വർണക്കടത്ത് കേസ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും തുടർ നടപടികളുമാണ് ഹൈകോടതി റദ്ദാക്കിയത്. ഇതിനെതിരെയാണ് ഹൈകോടതിയിൽ സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്.
പ്രതികളുടെ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യമാണോയെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി (ഇ.ഡി സ്പെഷൽ കോടതി) പരിശോധിക്കണം. ഇതിന് അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ച തെളിവുകൾ മുദ്രവെച്ച കവറിൽ പ്രത്യേക കോടതിയിൽ നൽകണമെന്നും ജസ്റ്റിസ് വി.ജി. അരുൺ അന്ന് വ്യക്തമാക്കിയിരുന്നു.
തെറ്റായ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ പ്രതികളെ ഭീഷണിപ്പെടുത്തുകയും നിർബന്ധിക്കുകയും ചെയ്തെന്ന ആരോപണം ശരിയാണെങ്കിൽ ഇത് കോടതി നടപടികളെ കളങ്കപ്പെടുത്തുന്നതും നീതിനിർവഹണത്തെ ബാധിക്കുന്നതുമാണ്. എങ്കിലും ഇത്തരമൊരു സംഭവത്തിൽ ബന്ധപ്പെട്ട കോടതിയാണ് പ്രാഥമിക അന്വേഷണം നടത്തേണ്ടത്. ഇതിെൻറ അടിസ്ഥാനത്തിൽ വിശദ അന്വേഷണം വേണോയെന്ന് തീരുമാനിക്കേണ്ടതും കോടതിയാണെന്ന് വിലയിരുത്തിയ സിംഗിൾ ബെഞ്ച് ൈക്രംബ്രാഞ്ച് എഫ്.െഎ.ആർ റദ്ദാക്കുകയായിരുന്നു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതിയായ സ്വപ്ന സുരേഷിെന ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിെച്ചന്ന വനിത െപാലീസ് ഉദ്യോഗസ്ഥരുടെ മൊഴി, ഉന്നതർക്കെതിരെ മൊഴി നൽകാൻ സമ്മർദമുണ്ടായെന്ന സന്ദീപ് നായരുടെ കത്ത് എന്നിവയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറുകളാണ് റദ്ദാക്കിയത്.

