‘ബോസി’െന തേടി ക്രൈംബ്രാഞ്ച്
text_fieldsതൊടുപുഴ: രാജ്കുമാറിനെ കൊല്ലാക്കൊല ചെയ്തത് ആർക്കുവേണ്ടിയെന്ന ചോദ്യത്തിന് ഉത്തരം തേടി ക്രൈംബ്രാഞ്ച്. പണംകൊണ്ടുപോയത് ആരെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചാൽ പൊലീസിെൻറ മൂന്നാംമുറക്ക് പിന്നിൽ ആരെന്നും വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിെൻറ കണക്കുകൂട്ടൽ. മൂന്ന് ഗ്രൂപ്പായി തിരിഞ്ഞ് അന്വേഷണം ഊർജിതമാക്കിയ ക്രൈംബ്രാഞ്ച് സംഘത്തിൽ ഒന്ന് ഈ വഴിക്കാണ് നീങ്ങുന്നത്. മൂന്നാംമുറ പ്രയോഗിച്ച ഉദ്യോഗസ്ഥർ ആരൊക്കെ, ഇതിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം, മറ്റാർക്കെങ്കിലും കൂടി മനസ്സറിവുണ്ടോ, ഉന്നത ഉദ്യോഗസ്ഥരുടെ അറിവിനു കൂടുതൽ തെളിവുകൾ എന്നിവയിലാണ് അന്വേഷണ പുരോഗതി.
എന്നാൽ, കോടികളുടെ ഇടപാടിന് പ്രാപ്തനല്ലാത്ത, ബിനാമി മാത്രമായിരിക്കാൻ സാധ്യതയുള്ള രാജ്കുമാറിെൻറ ‘ബോസ്’ ആരെന്ന അന്വേഷണത്തിനും ഊന്നൽ നൽകുകയാണ് ക്രൈംബ്രാഞ്ചെന്നാണ് സൂചന. കുമളിയിലെ രഹസ്യകേന്ദ്രത്തിലേക്ക് നിക്ഷേപകരിൽനിന്ന് ലഭിച്ച ലക്ഷങ്ങൾ എത്തിച്ചിരുന്നെന്ന വെളിപ്പെടുത്തലും പ്രാഥമിക അന്വേഷണത്തിൽ ഇതു സംബന്ധിച്ച് ലഭിച്ച സൂചനകളുമാണ് അന്വേഷണ സംഘത്തിന് ഈ വഴിക്ക് പോകാൻ പ്രേരണ. പണം ൈകക്കലാക്കിയവർക്ക് രാജ്കുമാറിനെ ഇല്ലാതാക്കേണ്ടതോ ഭയപ്പെടുത്തി നിശ്ശബ്ദനാക്കേണ്ടതോ ഉണ്ടായിരുന്നു. ഇതാരെന്ന് കണ്ടെത്തിയാൽ ക്രൂരകസ്റ്റഡി മർദനത്തിന് ഇരയാക്കിയ പൊലീസുകാരുടെ താൽപര്യവും വ്യക്തമാകും. കാര്യമായ തുകയൊന്നും കൈയിലില്ലെന്ന് ഏതാണ്ട് വ്യക്തമായിട്ടും രാജ്കുമാറിനെ കൈകാര്യം ചെയ്യാൻ പൊലീസിനു പ്രേരകമായത് തുക കൊണ്ടുപോയവരുടെ താൽപര്യമാകാമെന്നാണ് സംശയിക്കുന്നത്. കൈക്കൂലി കിട്ടാത്തതിെൻറ പേരിലെന്ന ആരോപണം നിലനിൽക്കുന്നുണ്ടെങ്കിലും ഇതിെൻറ പേരിൽ മാത്രം മരണത്തിലേക്ക് എത്തിക്കുന്ന മൂന്നാംമുറക്ക് പൊലീസ് തയാറാകില്ലെന്ന വിശ്വാസത്തിലാണിത്.
ഈ പണം കണ്ടെത്താന്‍ വേണ്ടിയാണു പൊലീസ് കസ്റ്റഡിയില്‍വെച്ച് മര്‍ദിച്ചതെന്ന് ആരോപണം ഉയരുമ്പോഴും പണം സ്വീകരിച്ചത് ആരെന്നത് ഇപ്പോഴും അജ്ഞാതമാണ്. മുന്നൂറിലേറെ സ്വാശ്രയ സംഘങ്ങള്‍ തട്ടിപ്പിനിരയായെന്നും ഓരോ ദിവസവും പിരിച്ചെടുക്കുന്ന പണം െവെകുന്നേരങ്ങളില്‍ കുമളിയിലെത്തിച്ച് ആര്‍ക്കോ െകെമാറിയിരുന്നെന്നും രാജ്കുമാറിെൻറ ഹരിത ഫിനാന്‍സില്‍ കലക്ഷന്‍ ഏജൻറായിരുന്ന സ്ത്രീയാണ് വെളിപ്പെടുത്തിയത്. പണം കുമളിയിലെ ചിട്ടിക്കമ്പനിയില്‍ നിക്ഷേപിക്കുകയായിരുന്നെന്നും പറയുന്നു. പിടിയിലാകുമെന്ന ഘട്ടത്തിൽ പണംതിരികെ നൽകുന്നതിന് ശ്രമിച്ചെങ്കിലും കൈപ്പറ്റിയവർ കൈവിട്ടതായി സംശയിക്കുന്നുണ്ട്. ‘ബോസി’നെ ഇയാൾ ഭയപ്പെട്ടിരുന്നെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
