Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെയ്യാറ്റിൻകര...

നെയ്യാറ്റിൻകര കൊലപാതകം: ഡിവൈ.എസ്​.പി​െക്കതിരെ ക്രൈംബ്രാഞ്ച്​ അന്വേഷണം

text_fields
bookmark_border
നെയ്യാറ്റിൻകര കൊലപാതകം: ഡിവൈ.എസ്​.പി​െക്കതിരെ ക്രൈംബ്രാഞ്ച്​ അന്വേഷണം
cancel

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍ക​ര​യി​ൽ ഡി​വൈ.​എ​സ്.​പി യു​വാ​വി​നെ വാ​ഹ​ന​ത്തി​ന്​ മു​ന്നി​ലേ​ക്ക്​ ത​ള്ളി​യി​ട്ട്​ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സ്​ ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷി​ക്കും. ഡി​വൈ.​എ​സ്.​പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ്ര​തി​യാ​യ കേ​സാ​യ​തി​നാ​ൽ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റ​ണ​മെ​ന്ന റൂ​റ​ല്‍ എ​സ്.​പി അ​ശോ​ക്​​കു​മാ​റി​​​െൻറ ശി​പാ​ര്‍ശ അം​ഗീ​ക​രി​ച്ച് ഡി.​ജി.​പി ഉ​ത്ത​ര​വി​റ​ക്കി.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ്​ കൊ​ട​ങ്ങാ​വി​ള​യി​ൽ വാ​ഹ​നം മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ.​എ​സ്.​പി ബി. ​ഹ​രി​കു​മാ​ർ സ​ന​ൽ​കു​മാ​റെ​ന്ന യു​വാ​വി​നെ വാ​ഹ​ന​ത്തി​ന്​ മു​ന്നി​ലേ​ക്ക്​ ത​ള്ളി​യി​ട്ട​ത്. വാ​ഹ​ന​മി​ടി​ച്ച യു​വാ​വ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തും​മു​മ്പ്​ മ​രി​ച്ചു. ഹ​രി​കു​മാ​റി​നെ​തി​രെ കൊ​ല​ക്കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ എ.​എ​സ്.​പി സു​ജി​ത്​ ദാ​സി​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പോ​യ ഡി​വൈ.​എ​സ്.​പി​യെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സി​ന്​ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​യാ​ൾ മ​ധു​ര​യി​ലേ​ക്ക്​ ക​ട​ന്ന​താ​യ വി​വ​ര​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ അ​വി​ട​ങ്ങ​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രു​ന്നു. ഹ​രി​കു​മാ​റി​​​െൻറ പാ​സ്​​പോ​ർ​ട്ട്​ ക​ണ്ടു​കെ​ട്ടി​യ പൊ​ലീ​സ്​ ഉ​ട​ൻ ലു​ക്കൗ​ട്ട് നോ​ട്ടീ​സും പു​റ​ത്തി​റ​ക്കും. ബു​ധ​നാ​ഴ്​​ച രാ​ത്രി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പ​തി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കാ​നും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsneyyattinkara murdermalayalam newsSanalkumar deathDysp Harikumar
News Summary - Crime Branch Investigate Neyyattinkara Sanal Kumar Death-Kerala News
Next Story