Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണില്ലാത്ത ക്രൂരത...

കണ്ണില്ലാത്ത ക്രൂരത നിലക്കുന്നില്ല; കണ്ണൂരിൽ വയറിന് കുത്തേറ്റ എരുമകൾ ചത്തു

text_fields
bookmark_border
കണ്ണില്ലാത്ത ക്രൂരത നിലക്കുന്നില്ല; കണ്ണൂരിൽ വയറിന് കുത്തേറ്റ എരുമകൾ ചത്തു
cancel
camera_alt?????? ?????????? ????????????? ???????????? ????????? ????????????????????? ???????????????????????????? ?????????

ഇ​രി​ട്ടി: പാലക്കാട്​ സ്​ഫോടനത്തിൽ പരിക്കേറ്റ്​ ആന ചെരിഞ്ഞതി​​െൻറ വിവാദം കെട്ടടങ്ങും മു​േമ്പ കണ്ണൂരിലും മിണ്ടാപ്രാണികളോട്​ നടുക്കുന്ന ക്രൂരത. ഉ​ളി​ക്ക​ൽ പു​റ​വ​യ​ലി​ൽ അജ്​ഞാതൻ ര​ണ്ട്​ എ​രു​മ​ക്കു​ട്ടി​ക​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ക്കുകയായിരുന്നു.  ചൊവ്വാഴ്​ച രാത്രി കുത്തേറ്റ്,​ രണ്ടുരാവും ഒരുപകലും നീണ്ട വേദന തിന്ന ഈ മിണ്ടാപ്രാണികളുടെ ജീവൻ ഇന്ന്​ രാവിലെ നിലച്ചു.

പു​റ​വ​യ​ൽ പ​ള്ളൂ​ര​ത്തി​ൽ ജോ​യി​യു​ടെ വ​ള​ർ​ത്ത് മൃ​ഗ​ങ്ങളാണ്​ നിഷ്​ഠൂരമായ ആ​ക്ര​മ​ണ​ത്തിന്​ ഇരയായത്​. പ്രദേശവാസിയായ ആൾ മദ്യലഹരിയിൽ ആക്രമിച്ചതാണെന്ന്​ സൂചനയുണ്ട്​. ഉ​ളി​ക്ക​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ർ​ഷ​ക​നാ​യ ജോ​യി രാ​വി​ലെ തൊ​ഴു​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ര​ണ്ട്​ എ​രു​മ​ക​ളും കു​ത്തേ​റ്റ നി​ല​യി​ൽ അ​വ​ശ​രാ​യി കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് വെ​റ്റ​റി​ന​റി സ​ർ​ജ​നെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ​തി​നാ​ൽ ര​ക്ഷ​പ്പെ​ടാ​ൻ സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇന്ന്​ രാവിലെ മരണം സ്​ഥിരീകരിച്ച ശേഷം രണ്ട്​ എരുമകളെയും സംസ്​കരിച്ചു.

സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നും ത​​െൻറ ജീ​വി​ത മാ​ർ​ഗ​മാ​ണ് ന​ഷ്​​ട​പ്പെ​ട്ട​തെ​ന്നും ജോ​യി പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurCrime NewscattleulikkalKerala News
News Summary - crime against cattle
Next Story