റവന്യൂമന്ത്രിക്കെതിരെ സി.പി.െഎ യോഗത്തിൽ വിമർശനം
text_fieldsതിരുവനന്തപുരം: ‘ഒാഖി’ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും വകുപ്പിനും വീഴ്ച സംഭവിച്ചതായി സി.പി.െഎ സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനം. ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മതിയായ മുന്നൊരുക്കം കൈക്കൊള്ളുന്നതിലും ഫലപ്രദമായ ഇടപെടൽ റവന്യൂ വകുപ്പിൽനിന്നുണ്ടായില്ല.
വകുപ്പിന് കീഴിെല ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനം പരിതാപകരമാണ്. മതിയായ മുൻകരുതൽ അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നെങ്കിൽ ഇത്രയും വലിയ ദുരന്തം സംസ്ഥാനത്തുണ്ടാകുമായിരുന്നില്ല. റവന്യൂവകുപ്പ് നിഴലായി മാറുന്ന കാഴ്ചയാണ് പല സന്ദർഭങ്ങളിലുമുണ്ടായത്. സംഭവമുണ്ടായപ്പോൾതന്നെ റവന്യൂമന്ത്രിക്ക് പ്രശ്നബാധിത സ്ഥലങ്ങൾ സന്ദർശിക്കാമായിരുന്നെന്നും അംഗങ്ങളിൽ ചിലർ അഭിപ്രായപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ എന്തെങ്കിലും പാളിച്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ യോഗത്തെ അറിയിച്ചു.
ഒാഖി ചുഴലിക്കാറ്റ് സംഭവിച്ച് വ്യക്തമായ മുന്നറിയിപ്പ് നേരത്തേ ലഭിച്ചിരുന്നില്ല. അതു ലഭിച്ചയുടൻതന്നെ കാര്യമായ ഇടപെടലുണ്ടായി. ഇത്തരത്തിലൊരു ദുരന്തം മുമ്പ് ഉണ്ടായിട്ടില്ലാത്തിനാൽ കാര്യമായ മുൻകരുതലുകൾ കൈക്കൊള്ളാൻ സാധിച്ചില്ലെന്നും അദ്ദേഹം പരോക്ഷമായി സമ്മതിച്ചു കെ.ഇ. ഇസ്മയിലിനെതിരായ ദേശീയ എക്സിക്യൂട്ടിവ് അംഗീകരിച്ച പ്രമേയവും സംസ്ഥാന കൗൺസിലിൽ അവതരിപ്പിച്ചു. ഇസ്മയിലിെൻറ നടപടി പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും ഒരു മുതിർന്ന നേതാവിൽനിന്നുമുണ്ടാകാൻ പാടില്ലാത്ത നടപടിയാണ് അദ്ദേഹത്തിൽനിന്നുണ്ടായതെന്നും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. പാർട്ടി സമ്മേളനങ്ങൾ സംബന്ധിച്ച കാര്യവും ചർച്ച ചെയ്തു.
ദേശീയതലത്തിൽ കോൺഗ്രസുമായുള്ള ബന്ധം സംബന്ധിച്ച കാര്യങ്ങൾ ജനുവരി 16ന് ശേഷം ചർച്ച ചെയ്യുമെന്ന് ദേശീയ നേതാക്കൾ യോഗത്തെ അറിയിച്ചു. പാർട്ടിയുടെ സംസ്ഥാന-ദേശീയ സമ്മേളനങ്ങളുടെ ഒരുക്കം സംബന്ധിച്ച കാര്യങ്ങളും യോഗം ചർച്ച ചെയ്യുന്നുണ്ട്. സംസ്ഥാന കൗൺസിൽ യോഗം ബുധനാഴ്ചയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
