Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് -കെ. സുരേന്ദ്രൻ

text_fields
bookmark_border
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് -കെ. സുരേന്ദ്രൻ
cancel

കാസർകോട്: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയെ അട്ടിമറിക്കുന്ന നിലപാടാണ് രണ്ട് മുന്നണികളും സ്വീകരിച്ചത്. ക്രെഡിറ്റ്‌ എടുക്കാൻ രണ്ടുപേർക്കും അവകാശമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

പദ്ധതി യാഥാർഥ്യമായത് നരേന്ദ്ര മോദി സർക്കാറിന്‍റെ ഇച്ഛാശക്തികൊണ്ടാണ്. ഇപ്പോഴും അവിടെ നിർമാണം പൂർത്തിയായിട്ടില്ല. ആശങ്കകൾ ഇതുവരെ പരിഹരിച്ചിട്ടില്ല. സംസ്ഥാനത്ത് സി.പി.എം ഹമാസ് അനുകൂല പ്രകടനം നടത്തുകയാണ്. ഇസ്രായേൽ-ഫലസ്തീൻ പ്രശ്നത്തെ സംസ്ഥാനത്ത് വർഗീയ വേർതിരിവിനായി ഉപയോഗിക്കുകയാണ്.

സംസ്ഥാനത്ത് ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. വളരെ അപകടകരമായ നീക്കമാണ് സി.പി.എം നടത്തുന്നത്. വിഷയത്തിൽ യു.ഡി.എഫ് നിലപാട് വ്യക്തമാക്കണം. സംസ്ഥാനത്തെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Credit of Vizhinjam port project to Prime Minister says K Surendran
Next Story