Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightെപട്രോൾ പമ്പിലേക്ക്...

െപട്രോൾ പമ്പിലേക്ക് ക്രെയിൻ ഇടിച്ചു കയറി യുവാവ് മരിച്ചു

text_fields
bookmark_border
accident
cancel

കൊച്ചി: െപട്രോൾ പമ്പിലേക്ക് ക്രെയിൻ ഇടിച്ചുകയറി യുവാവ് മരിച്ചു. എറണാകുളം നോർത്തിലെ പെട്രോൾ പമ്പിലേക്ക് നിയന്ത്രണം വിട്ട ക്രെയിൻ ഇടിച്ചുകയറി എരമല്ലൂർ സ്വദേശി റിയാസ് ഇബ്രാഹീമാണ്​ (21) മരിച്ചത്. പമ്പില്‍ പെട്രോള്‍ നിറക്കാന്‍ എത്തിയതായിരുന്നു റിയാസ്. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.

കലൂര്‍ ഭാഗത്തുനിന്ന്​ വന്ന ക്രെയിൻ നോര്‍ത്ത് മേല്‍പാലം ഇറങ്ങുന്നതിനിടെ ബ്രേക്ക് നഷ്​ടപ്പെടുകയും ടൗണ്‍ഹാളിന് സമീപത്തെ പെട്രോള്‍ പമ്പിലേക്ക്​ ഇടിച്ചുകയറുകയുമായിരുന്നു. റിയാസി​​​െൻറ ശരീരത്തിൽ ക്രെയിന്‍ കയറിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൃതദേഹം എറണാകുളം മെഡിക്കല്‍ ട്രസ്​റ്റ്​ ആശുപത്രി മോർച്ചറിയില്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspetrol pumpmalayalam newsCrane Vehicle hitmalayalam news onlineKerala News
News Summary - Crane Vehicle hit Petrol Pump -Kerala News
Next Story