Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രെയിൻ പമ്പിലേക്ക്...

ക്രെയിൻ പമ്പിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ച സംഭവം; ഓപറേറ്റർ അറസ്​റ്റിൽ

text_fields
bookmark_border
ക്രെയിൻ പമ്പിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ച സംഭവം; ഓപറേറ്റർ അറസ്​റ്റിൽ
cancel

കൊച്ചി: നിയന്ത്രണം വിട്ട് ക്രെയിന്‍ പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ച സംഭവത്തില്‍ ക്രെയിന്‍ ഓപറേറ്റര്‍ അറസ്​റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി അനുരാജ് മോറയാണ്(43) അറസ്​റ്റിലായത്. മനഃപ്പൂര്‍വമല്ലാത്ത നരഹത്യക്ക് ഇയാൾക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. എറണാകുളം ടൗണ്‍ ഹാളിനോട്​ ചേര്‍ന്ന പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കാൻ എത്തിയ എരമല്ലൂര്‍ സ്വദേശി റിയാസ് ഇബ്രാഹിമാണ്​ (21) മരിച്ചത്. പരിക്കേറ്റ സുഹൃത്ത് അരൂര്‍ സ്വദേശി അഭിനവ്(21) ആശുപത്രി വിട്ടു.

എറണാകുളം നോര്‍ത്ത് റെയില്‍വേ മേല്‍പാലം ഇറങ്ങി വരുകയായിരുന്ന ക്രെയിന്‍ നിയന്ത്രണം വിട്ട്​ പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയം ഇന്ധനം നിറക്കാൻ എത്തി ബൈക്കില്‍ കാത്ത് നിൽക്കുകയായിരുന്നു റിയാസും അഭിനവും. പെട്ടെന്ന് ഓടിമാറാൻ കഴിയാതിരുന്നതിനെ തുടർന്ന് ക്രെയിൻ റിയാസി​​െൻറ മേലേക്ക് പാഞ്ഞുകയറി. ഗുരുതര പരിക്കേറ്റ റിയാസിനെ ആദ്യം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ ട്രസ്​റ്റിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലക്കും അടിവയറിനും ഗുരുതര പരിക്കേറ്റിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAccuse ArrestedCrain Attack TO Pump
News Summary - Craine Attack in Pump: Accuse Arrested -Kerala News
Next Story