Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചുരത്തില്‍ വിള്ളല്‍; ഭാര വാഹനങ്ങൾക്ക് നിയന്ത്രണം

text_fields
bookmark_border
ചുരത്തില്‍ വിള്ളല്‍; ഭാര വാഹനങ്ങൾക്ക് നിയന്ത്രണം
cancel

വൈത്തിരി: താമരശ്ശേരി ചുരത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരം രണ്ടാം വളവിന് സമീപം റോഡിലാണ് വിള്ളൽ.

ഇപ്പോൾ വിള്ളൽ കണ്ട സ്ഥലത്തിനടുത്ത് നിർമ്മിച്ച കെട്ടിടം ചരിഞ്ഞതിനെ തുടർന്ന് പൊളിച്ചു നീക്കിയിരുന്നു. തുടർന്ന് ഇതിനോട് ചേർന്ന റോഡിന്റെ അരികിൽ നേരത്തെയും വിള്ളൽ വന്നിരുന്നു.

നിയന്ത്രണം പ്രാബല്യത്തിൽ വന്നതോടെ ചുരത്തിന്റെ ഇരുവശത്തും നൂറുകണക്കിന് ചരക്കു ലോറികളാണ് നിറുത്തിയിട്ടിരിക്കുന്നത്. ചുരത്തിലൂടെ അത്യാവശ്യ യാത്രകള്‍ മാത്രമേ നടത്താവൂ എന്ന് അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Crack in thamarassery churam; Restrictions on heavy vehicles
Next Story