Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ നിലപാട്​...

സർക്കാർ നിലപാട്​ ഇരട്ടത്താപ്പ്​; മരട്​ ഫ്ലാറ്റുകൾ പെളിക്കണം -സി.ആർ. നീലകണ്​ഠൻ

text_fields
bookmark_border
സർക്കാർ നിലപാട്​ ഇരട്ടത്താപ്പ്​; മരട്​ ഫ്ലാറ്റുകൾ പെളിക്കണം -സി.ആർ. നീലകണ്​ഠൻ
cancel

കൊച്ചി: മരട്​ വിഷയത്തിൽ സർക്കാറിന്​ ഇരട്ടത്താപ്പാണെന്നും നിയമവിരുദ്ധമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചേ പ റ്റൂവെന്നും സി.ആർ. നീലകണ്​ഠൻ. ജനകീയ രാഷ്​ട്രീയ മുന്നണി നടത്തിയ വാർത്തസമ്മേളനത്തിലാണ്​ സി.ആർ. നീലകണ്​ഠൻ സർക്കാർ നിലപാടിനെതിരെ രംഗത്തുവന്നത്​. ഫ്ലാറ്റുകൾ പൊളിക്കാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യും എന്ന സർവകക്ഷിയോഗത്തി ​​​െൻറ പ്രസ്​താവന നിയമവ്യവസ്​ഥയോടുള്ള വെല്ലുവിളിയാണ്​.

മരട്​ ഫ്ലാറ്റിൽ നിക്ഷേപം നടത്തിയവരിൽ രാഷ്​ട്രീയ നേതാക്കളുടെ ബിനാമികളും വേണ്ടപ്പെട്ടവരും ഉൾപ്പെട്ടതുകൊണ്ടാണ്​ അന്വേഷണത്തിന്​ സർക്കാർ മുതിരാത്തത്​. നിക്ഷേപം നടത്തിയവരുടെ രാഷ്​ട്രീയ ബന്ധം വെളിപ്പെടാതിരിക്കാനാണ്​ അവിടെയുള്ള താമസക്കാരുടെ ലിസ്​റ്റ്​ പോലും പുറത്തുവിടാത്തത്​. യു.എ സർട്ടിഫിക്കറ്റ് (അൺ ഒാതറൈസ്​ഡ്​ കൺസ്​ട്രക്​ഷൻ)​ നിലനിൽക്കുന്നു എന്ന്​ അറിഞ്ഞുകൊണ്ടാണ്​ ഉടമകൾ ഫ്ലാറ്റ്​ വാങ്ങിയത്​. മൂലമ്പിള്ളി, ചെങ്ങറ, ദേശീയപാത, പുതു​ൈവ​പ്പ്​, ഒ.ഐ.സി സമരമുഖങ്ങളിൽ ഈ രാഷ്​ട്രീയ പാർട്ടികളുടെ നിലപാടുകൾ എന്തായിരു​െന്നന്ന്​ കേരളം കണ്ടതാണ്​. ആകെയുള്ള തുണ്ടുഭൂമി സംരക്ഷിക്കാനുള്ള പോരാട്ടങ്ങളായിരുന്നു അത്​.

11 വർഷം പിന്നിടു​േമ്പാഴും ഹൈകോടതിയും സർക്കാറുകളും അംഗീകരിച്ച മൂലമ്പിള്ളി പുനരധിവാസ പാക്കേജ്​പോലും നടപ്പാക്കാൻ തയാറായിട്ടില്ല. ദേശീയപാതയിൽ ടോൾ വികസനം കൊണ്ടുവരാൻ ഒരിക്കൽ കുടിയിറക്കിയവരെ വീണ്ടും കുടിയിറക്കുന്നതിൽ​ സർവകക്ഷികൾക്ക്​ ഒരു വേദനയും ഇല്ല. ഇതിലൊന്നും താൽപര്യമില്ലാത്ത കക്ഷികൾ ഇ​പ്പോൾ ഒരുമിച്ചത​ി​​​െൻറ ലക്ഷ്യം മറ്റൊന്നാണെന്നും സി.ആർ. നീലകണ്ഠൻ വ്യക്​തമാക്കി.

ദേശീയപാത സമരസമിതി നേതാവ്​ ഹാഷിം ചേന്ദാമ്പിള്ളി, ഐ.ഒ.സി സമരസമിതി അംഗം മുരളി, മൂലമ്പിള്ളി കോഓഡിനേഷൻ കമ്മിറ്റി അംഗം വിത്സൻ ഏലൂർ, ഡോ. ആസാദ്​, ബാബുജി, നിപുൺ ചെറിയാൻ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maradu flat demolition
News Summary - cr neelakandan
Next Story