ഷാഫി പറമ്പിൽ ക്രൂശിക്കപ്പെടുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് സി.ആർ. മഹേഷ്
text_fieldsഷാഫി പറമ്പിൽ, സി.ആർ. മഹേഷ്
കോഴിക്കോട്: ഷാഫി പറമ്പിലിനെ ക്രൂശിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കരുനാഗപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ സി.ആർ.മഹേഷ്. ജന്മം കൊണ്ട് ഷാഫി ക്രൂശിക്കപ്പെടുമ്പോൾ... എന്ന തലക്കെട്ടിൽ ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയാണ് മഹേഷ് നിലപാട് വ്യക്തമാക്കിയത്. സ്വയം നിർമ്മിതിക്ക് അപ്പുറത്ത് ഒരാളിനെ നേതാവാക്കുന്നത് സമൂഹമാണ്.
അങ്ങനെ നേതാവാകുന്നവരെ ആർക്കും പെട്ടെന്ന് തകർക്കാനും ആകില്ല. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലും, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലും ഒരുപാട് നേതാക്കന്മാർ അങ്ങനെ ഉണ്ടായിട്ടുണ്ട്. അവരുടെ ഒന്നും ജാതിയുടെ അടിവേര് ആരും തിരഞ്ഞിട്ടുമില്ല. അതിന്റെ കാരണം അവരെ വളർത്തിയതും വലുതാക്കിയതും സമൂഹമാണെന്ന് മഹേഷ് എഴുതുന്നു.
കുറിപ്പ് പൂർണരൂപത്തിൽ
ജന്മം കൊണ്ട് ഷാഫി ക്രൂശിക്കപ്പെടുമ്പോൾ.....
സ്വയം നിർമ്മിതിക്ക് അപ്പുറത്ത് ഒരാളിനെ നേതാവാക്കുന്നത് സമൂഹമാണ്. അങ്ങനെ നേതാവാകുന്നവരെ ആർക്കും പെട്ടെന്ന് തകർക്കാനും ആകില്ല. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലും, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലും ഒരുപാട് നേതാക്കന്മാർ അങ്ങനെ ഉണ്ടായിട്ടുണ്ട്. അവരുടെ ഒന്നും ജാതിയുടെ അടിവേര് ആരും തിരഞ്ഞിട്ടുമില്ല. അതിന്റെ കാരണം അവരെ വളർത്തിയതും വലുതാക്കിയതും സമൂഹമാണ്. ഇപ്പോഴത്തെ കാലഘട്ടത്തിൽ രാഷ്ട്രീയ രംഗത്ത് ഒരുപാട് മാറ്റങ്ങൾ വന്നെങ്കിലും ഷാഫി പറമ്പിൽ അത്തരത്തിൽ വളർത്തപ്പെട്ട ഒരു നേതാവാണ്.
അപര മതവിരോധം മനസ്സിൽ പേറിയ മാനസിക വൈകല്യമുള്ളവർക്ക് മനുഷ്യൻ എന്ന കാഴ്ചപ്പാടിന് അപ്പുറത്ത് മത മാനസിക രോഗമുള്ളവർ അതിന് ശ്രമിച്ചുകൊണ്ടേയിരിക്കും. അത് നിശബ്ദമായി നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. മറ്റാർക്കും കുത്താത്ത മതചാപ്പ ചിലരിൽ മാത്രം ചാർത്തുന്നത് അതിന്റെ ഭാഗമാണ്. ചാർത്തലുകൾ തുടർന്നുകൊണ്ടേയിരിക്കും ഷാഫി വളർന്നുകൊണ്ടേയിരിക്കും....
Shafi Parambil
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

