Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​​റ്റേ​ഷ​നി​ൽ...

സ്​​റ്റേ​ഷ​നി​ൽ പൊ​ലീ​സും സി.​പി.​ഐക്കാ​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളും തെ​റി​വി​ളി​യും

text_fields
bookmark_border
സ്​​റ്റേ​ഷ​നി​ൽ പൊ​ലീ​സും സി.​പി.​ഐക്കാ​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളും തെ​റി​വി​ളി​യും
cancel

പുനലൂർ: ഉത്രാടദിവസം രാവിലെ പുനലൂർ സ്​റ്റേഷനിൽ പൊലീസും പൊതുപ്രവർത്തകരും തമ്മിൽ ഉന്തും തള്ളും തെറിയഭിഷേകവും. കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിൽ പ്രതിയായ എ.ഐ.വൈ.എഫ് പ്രവർത്തകനെ ജാമ്യത്തിലിറക്കാൻ സി.പി.ഐ, എ.ഐ.വൈ.എഫ് നേതാക്കൾ എത്തിയതോടെയാണ് പ്രശ്നം ഉണ്ടായത്.

സ്​റ്റേഷനിൽ എത്തിയ എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ്​ ശ്രീരാജ് അടക്കമുള്ളവരെ എസ്.ഐയും എ.എസ്.ഐയും അസഭ്യം പറഞ്ഞതായി പ്രവർത്തകർ ആരോപിച്ചു. സംഭവമറിഞ്ഞ് നേതാക്കള​ും കൂടുതൽ പ്രവർത്തകരും സ്​റ്റേഷനിലെത്തി തള്ളിക്കയറാൻ ശ്രമിച്ചു. ഇത് പൊലീസ് തടഞ്ഞു.

ഇരുകൂട്ടരും തമ്മിൽ ഏറെ നേരം ഉന്തും തള്ളും വീണ്ടും അസഭ്യവർഷവും അരങ്ങേറി. സ്​റ്റേഷൻ ഓഫിസർ ബിനു വർഗീസ് എത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. പൊതുപ്രവർത്തകരെ ചീത്ത പറഞ്ഞ പൊലീസുകാരെ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകുമെന്ന് ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞത്​. കോവിഡ് പ്രതിരോധം ലംഘിച്ച് സ്​റ്റേഷനിൽ പ്രശ്നം ഉണ്ടാക്കിയ കണ്ടാൽ അറിയാവുന്ന 15 എ.ഐ.വൈ.എഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpmpolicepunaloor police station
Next Story