തിരുവനന്തപുരം: സി.പി.എം നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ബി.ജെ.പിയെ അപകീർത്തിപ്പെടുത്തുന്ന വ്യാജ വാർത്തകൾ നൽകുന്നുവെന്നാരോപിച്ച് യുവമോർച്ച പൊലീസിന് പരാതി നൽകി.
‘ജനനായകൻ പിണറായി’ ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. രാജീവ് ഡി.സി.പി ആരുൾ ബി.കൃഷ്ണക്ക് പരാതി നൽകിയത്. വിജയ്മല്യ ബി.ജെ.പിക്ക് നൽകിയതായി കാട്ടി 36 കോടിയുടെ വ്യാജ ചെക്ക് അക്കൗണ്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ഇത് പാർട്ടിയെ ബോധപൂർവം അപമാനിക്കാനുള്ളതാണെന്നും പരാതിയിൽ പറയുന്നു.
ചെക്കും ഒപ്പും വ്യാജമാണെന്ന് അറിയിച്ചിട്ടും പിൻവലിക്കാൻ തയാറാകാത്തത് ക്രിമിനൽ കുറ്റമാണെന്നും മുഖ്യമന്ത്രിയുടെ പേരിൽ പ്രവർത്തിക്കുന്ന ഫേസ്ബുക്ക് പേജിനെതിരെ ഐ.ടി ആക്ട്, ആർ.ബി.ഐ ചട്ടപ്രകാരവും കേെസടുത്ത് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.