സി.പി.എം ഏരിയ സെക്രട്ടറിയുടെ വാഹനം പരിശോധിച്ച എക്സൈസ് ഇൻസ്പെക്ടർക്ക് സ്ഥലംമാറ്റം
text_fieldsചിറ്റൂർ: സി.പി.എം ഏരിയ സെക്രട്ടറിയെ വാഹന പരിശോധനക്കായി തടഞ്ഞുനിർത്തുകയും അപമര്യാദയായി പെരുമാറിയെന്ന് ആരോപണമുയരുകയും ചെയ്ത സംഭവത്തിൽ എക്സൈസ് സബ് ഇൻസ്പെക്ടർക്ക് സ്ഥലംമാറ്റം.
കുഴൽമന്ദം റേഞ്ചിൽ ഗോപാലപുരം എക്സൈസ് ചെക്ക്പോസ്റ്റിലെ എസ്.ഐ സിനു കൊയ്്ലാത്തിനെയാണ് കണ്ണൂരിലേക്ക് മാറ്റിയത്. എന്നാൽ, സ്ഥലംമാറ്റത്തിന് വെള്ളിയാഴ്ച നടന്ന സംഭവങ്ങളുമായി ബന്ധമില്ലെന്ന് ഡിവിഷനൽ ഡെപ്യൂട്ടി എക്സൈസ് കമീഷനർ അറിയിച്ചു. ഉത്തരവ് നേരത്തേ ഇറങ്ങിയിരുന്നെന്നും സിനുവിെൻറ നാടായ കണ്ണൂരിലേക്കാണ് സ്ഥലംമാറ്റമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് എക്സൈസ് ചെക്ക്പോസ്റ്റിന് സമീപത്ത് കാറിലെത്തിയ ഏരിയ സെക്രട്ടറിയെ വാഹനം തടഞ്ഞ് പരിശോധിച്ചിരുന്നു.
വാക്ക്തർക്കത്തെത്തുടർന്ന് സമീപത്തെ പാർട്ടി പ്രവർത്തകർ ഇൻസ്പെക്ടറെയും സിവിൽ എക്സൈസ് ഓഫിസറെയും കൈയേറ്റം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെ രണ്ടുപേർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ചെയ്തതിന് കൊഴിഞ്ഞാമ്പാറ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.
എന്നാൽ, അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, തന്നെ കൈയേറ്റം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന ഏരിയ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബുവിെൻറ പരാതിയിൽ എസ്.ഐ ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.