തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാൻ സി.പി.എം പ്രവര്‍ത്തകരെന്ന്; തെരഞ്ഞെടുപ്പ് കമീഷന് കോണ്‍ഗ്രസിെൻറ പരാതി
text_fieldsതിരുവനന്തപുരം: കോർപറേഷനില്‍ പുതുതായി ചേര്‍ത്ത 74000 വോട്ടര്‍മാര്‍ക്ക് പുതിയ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ അംഗന്‍വാടി അധ്യാപകര്‍ മുഖേന എന്ന് വരുത്തിത്തീര്‍ത്ത് സി.പി.എം പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്നതിനെതിരെ ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്കി.
ഐ.സി.ഡിഎസ് സൂപ്പര്‍വൈസര്‍മാരുടെ സഹായവും സി.പി.എം പ്രവര്‍ത്തകര്‍ക്ക് നല്കുന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം നടത്തുന്ന ശ്രമങ്ങള്‍ക്ക് തടയിടണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനോടും ജില്ല തെരഞ്ഞൈടുപ്പ് ഉദ്യോഗസ്ഥയായ ജില്ല കലക്ടറോടും നെയ്യാറ്റിന്‍കര സനല്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

