Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കസ്റ്റഡിയിലെടുത്ത ബോംബേറ് കേസ് പ്രതിയെ സി.പി.എമ്മുകാർ മോചിപ്പിച്ചു

text_fields
bookmark_border
കസ്റ്റഡിയിലെടുത്ത ബോംബേറ് കേസ് പ്രതിയെ സി.പി.എമ്മുകാർ മോചിപ്പിച്ചു
cancel

പേരാമ്പ്ര: പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സി.പിഎം പ്രവർത്തകർ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. ബോംബേറ് കേസ് പ്രതി സുധാകരനെ ആണ് പൊലീസ് ജീപ്പിൽ നിന്ന് ബലമായി ഇറക്കി കൊണ്ടു പോയത്. 

വൈകീട്ട് കോഴിക്കോട് പേരാമ്പ്ര ടൗൺ പരിസരത്തായിരുന്നു സംഭവം. എ.എസ്.ഐയും പൊലീസുകാരുമാണ് സംഭവ സമയത്ത് ജീപ്പിൽ ഉണ്ടായിരുന്നത്. 
 
കഴിഞ്ഞ മാസമാണ് പേരാമ്പ്രക്ക് സമീപം സി.പി.എമ്മും ആർ.എസ്.എസിൽ നിന്ന് വിഘടിച്ചു പോയ ശിവശക്തി എന്ന വിഭാഗവും തമ്മിൽ ബോംബേറ് നടന്നിരുന്നു. ഈ കേസിലാണ് സുധാകരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

സംഭവുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന 15 സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CPM Workers Recover Accuse under Police Custody in Perambra -Kerala News
Next Story