Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ഥാനാർഥി നിർണയം; കുറ്റ്യാടിയിലും സി.പി.എം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം

text_fields
bookmark_border
കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പ്രകടനം
സ്ഥാനാർഥി നിർണയം; കുറ്റ്യാടിയിലും സി.പി.എം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം
cancel

കോഴിക്കോട്: സി.പി.എം സ്ഥാനാർഥി നിർണയത്തിൽ കുറ്റ്യാടി മണ്ഡലത്തിലും പ്രവർത്തകരുടെ അതൃപ്തി പരസ്യ പ്രതിഷേധത്തിൽ. സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ വൈകീട്ട് 6.30ഓടെ കുറ്റ്യാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. 500ഓളം പേർ പ്രകടനത്തിൽ പങ്കെടുത്തു. നേരത്തെ മലപ്പുറം പൊന്നാനിയിലും പാർട്ടി തീരുമാനത്തിനെതിരെ പ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചിരുന്നു.

കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസ് എമ്മിന് നൽകുമെന്ന വാർത്തകൾ വന്നതിന് പിന്നാലെ ഇവിടെ സി.പി.എം പ്രവർത്തകർ പ്രതിഷേധമുയർത്തിയിരുന്നു. മണ്ഡലത്തിൽ ജനകീയനായ സി.പി.എം നേതാവ് കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച്‌ പലയിടത്തും ഞായറാഴ്ച രാത്രി പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. പാർട്ടി തീരുമാനത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചുകൊണ്ട് പോസ്റ്ററുകൾ മണ്ഡലത്തിൽ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടു. സമൂഹ മാധ്യമങ്ങളിലും വ്യാപക പ്രതിഷേധമാണ്.



മ​ണ്ഡ​ലം കേ​ര​ള കോ​ൺ​ഗ്ര​സ് - എ​മ്മി​നാ​ണെ​ന്ന വാ​ർ​ത്ത വ​ന്ന വെ​ള്ളി​യാ​ഴ്ച രാ​ത്രി തന്നെ വേ​ള​ത്ത് സി.​പി.​എ​മ്മിന്‍റെ ഒ​രു പ്ര​മു​ഖ നേ​താ​വി​നെ അ​ണി​ക​ൾ വ​ള​ഞ്ഞി​ട്ട് പ്ര​തി​ഷേ​ധി​ച്ചിരുന്നു. സി.​പി.​എം ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗ​വ​ും മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​യ കു​ഞ്ഞ​മ്മ​ദ്കു​ട്ടി മാ​സ്​​റ്റ​ർ​ക്ക് ഇ​ത്ത​വ​ണ ഉ​റ​പ്പാ​യും സീ​റ്റ് കി​ട്ടു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു ഭൂ​രി​പ​ക്ഷ​വും.

ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹം ന​യി​ച്ച മ​ണ്ഡ​ലം​ത​ല വി​ക​സ​ന ജാ​ഥ അ​വ​രു​ടെ വി​ശ്വാ​സ​ത്തി​ന് ബ​ല​മേ​കി​യി​രു​ന്നു. എ​ന്നാ​ൽ, കു​റ്റ്യാ​ടി കേ​ര​ള കോ​ൺ​ഗ്ര​സി​ന് കൊ​ടു​ക്കു​മെ​ന്ന വാ​ർ​ത്ത വ​ന്ന​തോ​ടെ പ്ര​തി​ഷേ​ധി​ച്ച് മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​മ​ർ​ഷം പു​ക​യു​ക​യാ​ണ്.

സി.​പി.​എ​മ്മിെൻറ ശ​ക്തി​കേ​ന്ദ്ര​മാ​യ വ​ട​ക​ര താ​ലൂ​ക്കി​ലെ മൂ​ന്ന് മ​ണ്ഡ​ല​ത്തി​ലും സി.​പി.​എ​മ്മി​ന് സീ​റ്റി​ല്ല. നാ​ദാ​പു​ര​ത്ത് സി.​പി.െ​എ​ക്കും വ​ട​ക​ര​യി​ൽ എ​ൽ.​ജെ.​ഡി​ക്കു​മാ​ണ് സീ​റ്റ് ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ കു​റ്റ്യാ​ടി​യി​ൽ കെ.​കെ. ല​തി​ക തോ​റ്റ​തി​നാ​ൽ വ​ട​ക​ര താ​ലൂ​ക്കി​ൽ എ​വി​ടെ​യും സി.​പി.​എ​മ്മി​ന് എം.​എ​ൽ.​എ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ ത​വ​ണ കു​റ്റ്യാ​ടി​യി​ൽ കു​ഞ്ഞ​മ്മ​ദ്കു​ട്ടി​മാ​സ്​​റ്റ​ർ​ക്ക് സീ​റ്റ് കൊ​ടു​ക്കു​മെ​ന്ന് അ​ണി​ക​ളി​ൽ ചി​ല​ർ ഉ​റ​പ്പി​ച്ചി​രു​ന്നു. അ​വ​സാ​നം കെ.​കെ. ല​തി​ക​ക്കാ​ണ് ന​ൽ​കി​യ​ത്. അ​ന്ന് ല​തി​ക​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​ത് കു​ഞ്ഞ​മ്മ​ദ്കു​ട്ടി മാ​സ്​​റ്റ​റാ​യി​രു​ന്നു. അ​തി​നാ​ൽ അ​ടു​ത്ത ത​വ​ണ കു​ഞ്ഞ​മ്മ​ദ്കു​ട്ടി മാ​സ്​​റ്റ​റെ പ​രി​ഗ​ണി​ക്കു​മെ​ന്ന വി​ശ്വാ​സ​മാ​യി​രു​ന്നു മി​ക്ക​വ​ർ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM workers protest in Kuttyadi too
Next Story