കരിങ്കുന്നത്ത് സി.പി.എം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു
text_fieldsതൊടുപുഴ: കരിങ്കുന്നത്ത് നിരവധി സി.പി.എം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു.
രാജ്യത്തിെൻറ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുവാനും നാടിന് ഗുണകരമായ ഭരണം നടത്തുവാനും കോൺഗ്രസിനും ഐക്യജനാധിപത്യ മുന്നണിക്കും മാത്രമേ സാധിക്കുകയുള്ളൂവെന്ന് മുൻ സി.പി.എം ലോക്കൽ സെക്രട്ടറി ടി.സി. സണ്ണിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പറഞ്ഞു. യോഗത്തിൽ മണ്ഡലം പ്രസിഡൻറ് ജോയി കട്ടക്കയം അധ്യക്ഷതവഹിച്ചു.
ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ല ചെയർമാൻ എസ്. അശോകൻ മുഖ്യാതിഥിയായി. ജാഫർഖാൻ മുഹമ്മദ്, എൻ.ഐ ബെന്നി, ടോണി തോമസ് എന്നിവർ സംസാരിച്ചു.

