Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാനൂരിൽ വീണ്ടും അക്രമം; സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു
text_fieldsbookmark_border
കണ്ണൂർ: പാനൂരിൽ സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. സി.പി.എം പുത്തൂർ ലോക്കൽ കമ്മിറ്റി അംഗം നൗഷാദ് കളത്തിൽ (44), കൂടെയുണ്ടായിരുന്ന പൂളാണ്ടി നൗഫൽ (42) എന്നിവർക്കാണ് വെട്ടേറ്റത്. ചെണ്ടയാട് കുന്നുമ്മൽ സി.പി.എം ഓഫിസിന് മുന്നിൽവെച്ച് ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഇരുവരെയും ഉടൻ തലേശ്ശരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിനും കാലിനും കൈകൾക്കുമായി മാരകമായ ഒമ്പതോളം വെേട്ടറ്റ നൗഷാദിനെ കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അടുത്തുള്ള കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു ഇരുവരും. തലശ്ശേരി ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം, പാനൂർ സി.ഐ വി.വി. ബെന്നി എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Next Story
