Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ മൂന്നു...

കണ്ണൂരിൽ മൂന്നു സി.പി.എം പ്രവർത്തകർക്ക്​ വെട്ടേറ്റു

text_fields
bookmark_border
കണ്ണൂരിൽ മൂന്നു സി.പി.എം പ്രവർത്തകർക്ക്​ വെട്ടേറ്റു
cancel

പാനൂര്‍ (കണ്ണൂര്‍): ചെണ്ടയാട് വരപ്രയില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ചെണ്ടയാട് 66ല്‍ താമസിക്കുന്ന കുരിപ്പിടാവില്‍ അശ്വന്ത് (21), ചോലോറത്ത് രജിലേഷ് (28), നിള്ളങ്ങല്‍ പി.എച്ച്.സിക്ക് സമീപത്തെ തെക്കയില്‍ അതുല്‍ (20) എന്നിവര്‍ക്ക് വെട്ടേറ്റത്. ഇവരെ പൊലീസത്തെിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
 
ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചു. പുതുവത്സരാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവരെ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നും സി.പി.എം ആരോപിച്ചു. തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാമിന്‍െറ നേതൃത്വത്തില്‍ പ്രദേശത്ത് ആയുധങ്ങള്‍ക്കായി റെയ്ഡ് നടത്തി. സംഘര്‍ഷം കണക്കിലെടുത്ത് വന്‍ പൊലീസ് സംഘം മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurCrime News
News Summary - cpm workers attacked in kannur
Next Story