Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.ഡി.എഫ് തെരുവുനാടകത്തിന് നേരെ സി.പി.എം ആക്രമണം; നാടകം അവതരിപ്പിച്ചത് പൊലീസ് സുരക്ഷയിൽ

text_fields
bookmark_border
UDF Street Drama
cancel

ആലപ്പുഴ: ആലപ്പുഴയിൽ യു.ഡി.എഫിന്റെ തെരുവുനാടകത്തിന് നേരെ സി.പി.എം ആക്രമണം. തെരുവുനാടകം നടക്കുന്നതിനിടെ സി.പി.എം പ്രവർത്തകർ ഇരച്ചുകയറുകയായിരുന്നു.രാത്രി എട്ടു മണിയോടെ പുന്നപ്ര ബീച്ചിലായിരുന്നു സംഭവം.

യു.ഡി.എഫ് കലാസംഘത്തിന്റെ നേതൃത്വത്തില്‍ തെരുവുനാടകം നടക്കുന്നതിന്‍റെ ഇടയിലേക്ക് സി.പി.എം പ്രവർത്തകർ ഇരച്ചു കയറുകയായിരുന്നു. നാടകത്തിൽ സി.പി.എം നേതാക്കളെ അവഹേളിക്കുന്നുവെന്നാണ് സി.പി.എം പ്രവർത്തകർ ആരോപിക്കുന്നത്. ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും കയ്യങ്കാളിയുമുണ്ടായി.

പൊലീസ് ലാത്തിവീശിയാണ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് മാറ്റിയത്. തുടർന്ന് കനത്ത പൊലീസ് കാവലിൽ നാടകം അവതരിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM workers attack on UDF street drama in Alappuzha
Next Story