Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.ഡി റെയ്ഡ്:...

ഇ.ഡി റെയ്ഡ്: പാർട്ടിക്ക്​ പ്രഹരം, പിണറായിക്ക്​ ലൈഫ്​ലൈൻ

text_fields
bookmark_border
pinarayi vijayan
cancel

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ലെ അ​പ്ര​തീ​ക്ഷി​ത ഇ.​ഡി നീ​ക്കം ഒ​രു വ​ശ​ത്ത് സി.​പി.​എ​മ്മി​നെ അ​മ്പ​ര​പ്പി​ക്കു​മ്പോ​ഴും മ​റു​വ​ശ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ൽ പാ​ർ​ട്ടി വി​ചാ​ര​ണ നേ​രി​ടു​ന്ന പി​ണ​റാ​യി വി​ജ​യ​ന് രാ​ഷ്ട്രീ​യ സ​മാ​ശ്വാ​സം. സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ക​ട​ന്നു​ക​യ​റി എ​ന്ന​താ​ണ്​ സി.​പി.​എ​മ്മി​നെ സം​ബ​ന്ധി​ച്ച് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​ഹ​ര​മാ​കു​ന്ന​ത്. എ​ന്നാ​ൽ, ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​തി​ന് കാ​ര​ണ​ക്കാ​ര​നെ​ന്ന് ജി​ല്ല​ക​ളി​ലും ഏ​രി​യ​ക​ളി​ലും പ​ഴി കേ​ട്ട പി​ണ​റാ​യി​യെ സം​ബ​ന്ധി​ച്ച് രാ​ഷ്ട്രീ​യ​മാ​യ ‘സേ​ഫ് സോ​ൺ’ സൃ​ഷ്ടി​ക്കാ​നും ആ​രോ​പ​ണ​ങ്ങ​ളെ വ​ക​ഞ്ഞു​മാ​റ്റി, പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്ന നി​ല​യി​ൽ ക​രു​ത്ത​നാ​യി നി​ല​യു​റ​പ്പി​ക്കാ​നും വി​വാ​ദം വ​ഴി​തു​റ​ക്കും.

കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ രാ​ഷ്ട്രീ​യ വേ​ട്ട​യാ​ട​ൽ എ​ന്ന നി​ല​യി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പാ​ർ​ട്ടി സം​വി​ധാ​ന​ത്തെ ഒ​ന്നാ​കെ തെ​രു​വി​ലി​റ​ക്കാ​നാ​യ​തും തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്റെ ആ​ല​സ്യ​ത്തി​ലും നി​രാ​ശ​യി​ലു​മാ​യി​രു​ന്ന സം​ഘ​ട​ന സം​വി​ധാ​നം സ​ജീ​വ​മാ​യ​തും ഇ​തി​നോ​ട് ചേ​ർ​ത്തു​കാ​ണ​ണം. ക​മ്മി​റ്റി​ക​ളി​ൽ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​വ​ർ വ​രെ പി​ണ​റാ​യി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച് കു​ത്തി​യി​രി​ക്കു​ന്ന​തി​ലേ​ക്ക് വ​രെ സാ​ഹ​ച​ര്യ​ങ്ങ​ൾ വ​ഴി​മാ​റി.

പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം പി​ണ​റാ​യി​ക്ക്​ ന​ൽ​കി​യ​തി​നെ​തി​രെ മു​ന്ന​ണി​യി​ലു​യ​ർ​ന്ന അ​പ​ശ​ബ്ദ​ങ്ങ​ളും മു​റു​മു​റു​പ്പു​ക​ളും ഇ​തോ​ടെ കെ​ട്ട​ട​ങ്ങു​മെ​ന്ന സൂ​ച​ന​ക​ളും ഉ​യ​ർ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ക്സാ​ലോ​ജി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​ത് എ​ൽ.​ഡി.​എ​ഫി​ന്റെ കേ​സ​ല്ലെ​ന്നും ര​ണ്ട് ക​മ്പ​നി​ക​ൾ ത​മ്മി​ലു​ള്ള പ്ര​ശ്ന​മാ​ണെ​ന്നും കേ​സി​ലെ തെ​റ്റും ശ​രി​യു​മെ​ല്ലാം ക​മ്പ​നി നി​യ​മ​പ്ര​കാ​രം തീ​രു​മാ​നി​ക്ക​പ്പെ​ട​ണ​മെ​ന്നും ഇ​തു​വ​രെ പ​റ​ഞ്ഞി​രു​ന്ന സി.​പി.​ഐ, ‘റെ​യ്ഡ് തി​ക​ച്ചും രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണ്’ എ​ന്ന നി​ല​യി​ലേ​ക്ക് നി​ല​പാ​ട് മാ​റ്റി.

അ​തേ​സ​മ​യം, സ​മു​ന്ന​ത​നാ​യ നേ​താ​വി​ന് വേ​ണ്ടി​യു​ള്ള പ്ര​തി​ഷേ​ധ​വും പ്ര​തി​രോ​ധ​വും ആ​ക്ര​മാ​സ​ക്ത​മാ​യ​ത് ആ​ന്റി​ക്ലൈ​മാ​ക്സാ​യി. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ രാ​ഷ്ട്രീ​യ വേ​ട്ട എ​ന്ന ആ​ഖ്യാ​നം ക​നം വെ​ക്കും മു​മ്പേ ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ സി.​പി.​എം ക​ട​ന്നാ​ക്ര​മി​ച്ചു​വെ​ന്ന​തി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ വ​ഴു​തി​മാ​റി​യ​താ​ണ്​ സി.​പി.​എ​മ്മി​ന്​ ക​ല്ലു​ക​ടി​യാ​കു​ന്ന​ത്. ഇ.​ഡി നീ​ക്ക​ത്തി​നെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക പ്ര​തി​ഷേ​ധം ഒ​രു വ​ശ​ത്ത്​ ന​ട​ക്കു​മ്പോ​ൾ പൊ​ലീ​സു​മാ​യു​ള്ള അ​നു​ന​യ നീ​ക്ക​ങ്ങ​ൾ​ക്ക് പാ​ർ​ട്ടി നി​ർ​ബ​ന്ധി​ത​മാ​യി എ​ന്ന​താ​ണ്​ സം​ഭ​വി​ച്ച​ത്. ഫ​ല​ത്തി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ നി​ന്ന്​ അ​നു​ന​യ​ത്തി​ലേ​ക്കും വി​വാ​ദം ത​ണു​പ്പി​ക്ക​ലി​ലേ​ക്കും കാ​ര്യ​ങ്ങ​ൾ മാ​റി. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം എ​ന്ന​തി​നൊ​പ്പം രാ​ഷ്ട്രീ​യ മാ​ന​ങ്ങ​ൾ കൂ​ടി നി​റ​ഞ്ഞ​താ​ണ്​ തു​ട​ക്കം മു​ത​ൽ മാ​സ​പ്പ​ടി കേ​സ്. ‘പി​ണ​റാ​യി​യു​ടെ മ​ക​ളു​ടെ ക​മ്പ​നി​ക്കെ​തി​രെ​യു​ള്ള കേ​സ്’ എ​ന്ന നി​ല​യി​ൽ പാ​ർ​ട്ടി സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ്​ തു​ട​ക്ക​ത്തി​ൽ സ​മീ​പി​ച്ച​തെ​ങ്കി​ലും പി​ന്നീ​ടാ​ണ് ലൈ​ൻ മാ​റി​യ​ത്.

മ​ക​ൾ​ക്കെ​തി​രാ​യാ​ണ് കേ​സ് എ​ങ്കി​ലും ല​ക്ഷ്യ​മി​ടു​ന്ന​ത് പി​ണ​റാ​യി​യെ​യും പാ​ർ​ട്ടി​യെ​യു​മെ​ന്ന നി​ല​യി​ൽ പി​ന്നീ​ട് പാ​ർ​ട്ടി സം​വി​ധാ​നം ഒ​ന്ന​ട​ങ്കം പ്ര​തി​രോ​ധ​വു​മാ​യി അ​ണി​നി​ര​ന്നു. പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ മ​ക​ൻ ബി​നീ​ഷി​നെ​തി​രെ​യു​ള്ള കേ​സ് പാ​ർ​ട്ടി ക​യ്യൊ​ഴി​യു​ക​യും പി​ണ​റാ​യി​യു​ടെ മ​ക​ൾ​ക്കെ​തി​രാ​യ കേ​സ് ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്ത​തി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ ര​ണ്ടും ര​ണ്ടെ​ന്നാ​യി​രു​ന്നു നി​ല​പാ​ട്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് തൊ​ട്ട് മു​മ്പാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ഇ​ട​പെ​ട​ൽ എ​ന്ന​തി​നാ​ൽ ഇ​ത് ഒ​ത്തു​ക​ളി​യാ​ണെ​ന്ന വി​മ​ർ​ശ​ന​മാ​ണ് അ​ന്ന​ത്തെ പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഭ​ര​ണം മാ​റി​യ​തോ​ടെ ഇ.​ഡി റെ​യ്ഡി​ന് പി​ന്നി​ൽ യു.​ഡി.​എ​ഫ്-​ബി.​ജെ.​പി ഡീ​ൽ എ​ന്ന സി.​പി.​എം ആ​രോ​പ​ണ​ങ്ങ​ളി​ലേ​ക്ക് മാ​സ​പ്പ​ടി​കേ​സ് വ​ള​ർ​ന്ന​തും പു​തി​യ ചി​​ത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ED raidCPMPinarayi Vijayan
News Summary - CPM workers attack ED vehicle during protest amid raids at former Kerala CM’s residence
Next Story