എക്സൈസ് സംഘത്തിനുനേരെ സി.പി.എം നേതാവിെൻറ നേതൃത്വത്തിൽ ആക്രമണം
text_fieldsമൂന്നാർ: എസ്റ്റേറ്റുകളിൽ അനധികൃത മദ്യവിൽപന പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിെൻറ നേതൃത്വത്തിൽ തടഞ്ഞുവെച്ചു മർദിച്ചു. എക്സൈസ് സിവിൽ ഓഫിസർ സെൽവകുമാറിനാണ് (30) മർദനമേറ്റത്. തലക്കും കഴുത്തിനും ഗുരുതര പരിക്കേറ്റ സെൽവകുമാറിനെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് കുണ്ടളക്ക് സമീപം എല്ലപ്പെട്ടി എസ്റ്റേറ്റിൽ പരിശോധനക്കായി എക്സൈസ് സംഘം എത്തിയത്. തോട്ടം തൊഴിലാളികൾക്കിടയിൽ അനധികൃതമായി മദ്യം വിൽക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. മദ്യം വിൽപന നടത്തുന്ന പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാളെ ചോദ്യം ചെയ്യവെ സ്ഥലത്തെത്തിയ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം അശോകെൻറ നേതൃത്വത്തിൽ തടയുകയും മർദിക്കുകയുമായിരുന്നു.
തുടർന്ന് മൂന്നാറിലേക്ക് തിരിച്ച എക്സൈസ് സംഘത്തിെൻറ വാഹനം കടന്നുപോകുന്ന ഭാഗങ്ങളിൽ തടിക്കഷണങ്ങളും കല്ലും നിരത്തിവെച്ച് തടയുകയും സെൽവത്തെ വാഹനത്തിൽനിന്ന് ഇറക്കിവിടാൻ പ്രിവൻറിവ് ഓഫിസറോട് ആവശ്യപ്പെടുകയും െചയ്തു. മൂന്നാർ സ്വദേശിയായ സെൽവമാണ് റെയ്ഡിന് പിന്നിലെന്ന് ആരോപിച്ചായിരുന്നു അശോകെൻറ നേതൃത്വത്തിൻ രംഗത്തെത്തിയത്. സിവിൽ എക്സൈസ് ഓഫിസർമാരായ വി.ആർ. സുധീർ, ജഗൻ കുമാർ, സി. അരുൺ എന്നിവരും പരിശോധനക്കുണ്ടായിരുന്നു. വൈകുന്നേരം ഏേഴാടെയാണ് സംഘത്തെ ഇവർ മോചിപ്പിച്ചത്. മൂന്നാർ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
