Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിത മതിലിനായി...

വനിത മതിലിനായി നിർബന്ധിത പിരിവെടുത്തിട്ടില്ലെന്ന്​ സി.പി.എം

text_fields
bookmark_border
വനിത മതിലിനായി നിർബന്ധിത പിരിവെടുത്തിട്ടില്ലെന്ന്​ സി.പി.എം
cancel

പാലക്കാട്​: വനിതാ മതിലിന്​ ക്ഷേമ പെൻഷൻകാരിൽ നിന്ന്​ നിർബന്ധിത പണപ്പിരിവ്​ നടത്തുന്നുവെന്ന ആരോപണങ്ങൾക്ക്​ മറുപടിയുമായി സി.പി.എം. പാലക്കാട്​ ജില്ലാ കമ്മിറ്റിയാണ്​ നിർബന്ധിത പണപ്പിരവ്​ നടത്തുന്നുവെന്ന ആരോപണങ്ങൾക്ക് ​ മറുപടിയുമായി വീഡിയോ പുറത്ത്​ വിട്ടത്​.

പാലക്കാട്​ ക്ഷേമ പെൻഷൻകാരിൽ നിന്ന്​ വനിതാ മതിലിനായി പണപ്പിരിവ് ​ നടത്തുന്നുവെന്ന്​ നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ, പണപ്പിരിവ്​ നടത്തിയതിൽ പരാതിയില്ലെന്ന്​ വയോധികർ പറയുന്ന വീഡിയോയാണ്​ സി.പി.എം പുറത്ത്​ വിട്ടത്​. കോൺഗ്രസ്​ പഞ്ചായത്തംഗം പറഞ്ഞതനുസരിച്ചാണ്​ മാധ്യമങ്ങളോട്​ അങ്ങനെ പ്രതികരിച്ചതെന്നും വീഡിയോയിൽ വയോധികർ വ്യക്​തമാക്കുന്നു.

അതേ സമയം, പാലക്കാട്​ ക്ഷേമപെൻഷൻകാരിൽ നിന്ന്​ വനിതാ മതിലിനായി നിർബന്ധിത പണപ്പിരിവ്​ നടത്തിയെന്ന ആരോപണം പാർട്ടി ജില്ലാ കമ്മിറ്റി പരിശോധിക്കുമെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. അതിന്​ പ്രാപ്​തിയുളള പാരമ്പര്യമുള്ള ജില്ലാ കമ്മിറ്റിയാണ്​ പാലക്കാട്​ നിലവിലുള്ളതെന്നും കടകംപള്ളി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmalayalam news onlinemalayalam news updateswomen wall
News Summary - CPM on women wall collection-Kerala news
Next Story