Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂലധനം, നിക്ഷേപം, ഉന്നത വിദ്യാഭ്യാസം, പൊതുമേഖല: പൊളി​െച്ചഴുത്തിന്​ സി.പി.എം പരിഷ്​കരണ രേഖ

text_fields
bookmark_border
പൊതുമേഖല സംരക്ഷിക്കൽ തൊഴിലാളികളുടെ ഉത്തരവാദിത്തമാകണം
CPM with reform document on various issues
cancel
camera_alt

സി.​പി.​എം സം​സ്ഥാ​ന സ​മ്മേ​ള​ന ഭാ​ഗ​മാ​യി ന​ട​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ പോ​ളി​റ്റ് ബ്യൂ​റോ അം​ഗം പ്ര​കാ​ശ് കാ​രാ​ട്ട് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നൊ​പ്പം വേ​ദി​യി​ൽ                    ചിത്രം-പി.​അ​ഭി​ജി​ത്ത്

കൊച്ചി: പൊതുമേഖല, മൂലധനം, നിക്ഷേപ കാര്യങ്ങളിൽ പാർട്ടി നയം മാറണമെന്ന് സി.പി.എം കേരള ഘടകത്തിന്‍റെ 'പരിഷ്കരണ രേഖ'. 23 ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിൽ മുതിർന്ന പി.ബി അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച 'നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്' എന്ന നാല് ഭാഗങ്ങളുള്ള കരട് റിപ്പോർട്ടിലാണ് പരിഷ്കരണ നിർദേശം മുന്നോട്ടുവെക്കുന്നത്.

പ്രതിനിധി സമ്മേളനത്തിൽ ചൊവ്വാഴ്ച വൈകീട്ട് രണ്ട് മണിക്കൂർ നീണ്ട പ്രസംഗത്തിൽ സി.പി.എമ്മിന്‍റെ പ്രഖ്യാപിത നയങ്ങളിൽ വലിയ പൊളിച്ചെഴുത്താവുന്ന പരിഷ്കരണ നിർദേശമാണുള്ളത്. തള്ളിയാലും ഉൾക്കൊണ്ടാലും വരുംനാളുകളിൽ വലിയ ചർച്ചക്ക് ഇത് തുടക്കം കുറിക്കും.

സംസ്ഥാനത്തെ വ്യവസായം, ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെ സുപ്രധാന മേഖലകളിൽ പൊതു - സ്വകാര്യ പങ്കാളിത്തം (പി.പി.പി) കൊണ്ടുവരുക, പൊതുമേഖല വ്യവസായ സ്ഥാപനങ്ങളുടെ സംരക്ഷണത്തിൽനിന്ന് സാവധാനം സർക്കാർ പിന്മാറി ലാഭകേന്ദ്രങ്ങൾ ആക്കുക എന്നത് തൊഴിലാളികളുടെ ഉത്തരവാദിത്തം ആക്കുക, പരമ്പരാഗത വ്യവസായങ്ങളിൽ വിദേശ സാങ്കേതികവിദ്യയുടെ നിക്ഷേപം തുടങ്ങിയ സുപ്രധാന നിർദേശങ്ങൾ അടങ്ങിയതാണ് റിപ്പോർട്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM with reform document on various issues
Next Story