Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ സി.പി.എം...

കണ്ണൂരിൽ സി.പി.എം ജയിക്കുന്നത്​ കള്ളവോട്ടിൻെറ പിൻബലത്തിൽ -കെ. സുധാകരൻ

text_fields
bookmark_border
കണ്ണൂരിൽ സി.പി.എം ജയിക്കുന്നത്​ കള്ളവോട്ടിൻെറ പിൻബലത്തിൽ -കെ. സുധാകരൻ
cancel

കണ്ണൂർ: കള്ളവോട്ടില്ലെങ്കിൽ കണ്ണൂർ ജില്ലയിൽ സി.പി.എമ്മിന്​ രണ്ടിലേറെ സീറ്റ്​ കിട്ടി​ല്ലെന്ന്​ കണ്ണൂർ ലോക് ​സഭ മണ്ഡലം യു.ഡി.എഫ്​ സ്ഥാനാർഥി കെ. സുധാകരൻ. എല്ലാ മണ്ഡലങ്ങളിലും സി.പി.എം ജയിക്കുന്നത്​ കള്ളവോട്ടിൻെറ പിൻബലത്ത ിലാണ്​. കള്ളവോട്ട്​ ചെയ്യാനാവശ്യമായ സാഹചര്യം സൃഷ്​ടിക്കലാണ്​ അക്രമം​ കൊണ്ട്​ സി.പി.എം ചെയ്യുന്ന​െതന്നും സുധാകരൻ ആരോപിച്ചു​.

ജനാധിപത്യ സംവിധാന​ത്തെ അട്ടിമറിക്കുന്ന രാഷ്​ട്രീയ പ്രവർത്തന ശൈലിയാണ്​ സി.പി.എമ്മിനുള്ളത്​​. ആണത്തത്തോടെ കള്ളവോട്ടില്ലാതെ സി.പി.എം കണ്ണൂർ ജില്ലയിലെ നി​േയാജക മണ്ഡലത്തിൽ രണ്ടിലേറെ സീറ്റ്​ നേടിയാൽ രാഷ്​ട്രീയം വേണോ വേണ്ടയോ എന്ന്​ തങ്ങൾ പു​നഃപരിശോധിക്കുമെന്നും സുധാകരൻ പറഞ്ഞു.

കോൺഗ്രസ് വിശദമായ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്​. പോൾ ചെയ്​ത​ വോട്ടുകളുടെ കണക്കുകൾ എടുത്തിട്ടുണ്ട്​. കള്ളവോട്ട്​ ചെയ്യുന്നതായുള്ള ദൃശ്യങ്ങൾ ലഭിച്ച പശ്ചാത്തലത്തിൽ കോൺഗ്രസ്​ നിയമയുദ്ധത്തിലേക്ക്​ പോകും. കഴിഞ്ഞ പാർലമ​െൻറ്​ തെരഞ്ഞെടുപ്പിൽ താൻ തോറ്റത്​ 6000 വോട്ടിനാണ്​. എന്നാൽ അതിന്​ ശേഷം നടത്തിയ അന്വേഷണത്തിൽ 17403 കള്ളവോട്ടുകൾ ചെയ്​തതായി കണ്ടെത്തിയിട്ടുണ്ടെന്നും അതിൻെറ രേഖ കൈയിലുണ്ടെന്നും സുധാകരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurkerala newsmalayalam newsfake voting
News Summary - cpm wins with the help of fake voting in kannur alleges K Sudhakaran -kerala news
Next Story