കരുവന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും സി.പി.എം വിജയിച്ചു
text_fieldsതൃശൂർ: കരുവന്നൂർ സഹകരണബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും സി.പി.എം വിജയിച്ചു. 13 ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. ഇതിൽ മുഴുവൻ സീറ്റിലും സി.പി.എം ജയിക്കുകയായിരുന്നു. അതിൽ രണ്ടെണ്ണത്തിൽ സി.പി.എം സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് ബഹിഷ്‍കരിച്ച തെരഞ്ഞെടുപ്പിൽ സി.പി.എം ബി.ജെ.പി പാനലുകൾ തമ്മിലായിരുന്നു പോരാട്ടം. അഴിമതികളെ തുടർന്ന് വിവാദത്തിലായ കരുവന്നൂരിലെ പോരാട്ടം സി.പി.എമ്മിനെ സംബന്ധിച്ചടുത്തോളം അഭിമാനം നിറഞ്ഞതായിരുന്നു.
പത്തുവർഷത്തിന് ശേഷമാണ് ബാങ്കിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. കാലങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്ക് 2020 മുതൽ അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്. ക്രമക്കേടും തട്ടിപ്പും കണ്ടെത്തി ബാങ്ക് സെക്രട്ടറി പരാതി നൽകി പൊലീസ് കേസെടുത്തതോടെ ഭരണസമിതിയെ പിരിച്ചുവിട്ടു. ബാങ്കിലെ ആകെയുള്ള 15,000 അംഗങ്ങളിൽ ഭൂരിപക്ഷവും സി.പി.എം അനുഭാവികളാണ്.
തട്ടിപ്പിന് പിന്നാലെ അഡ്മിനിസ്ട്രേറ്റീവ് ഭരണമേർപ്പെടുത്തിയ കരുവന്നൂരിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തി പ്രശ്നം പരിഹരിക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും. എന്നാൽ, കോൺഗ്രസ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ പ്രധാനമത്സരം ബി.ജെ.പിയും സി.പി.എമ്മും തമ്മിലാവുകയായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

