കേരളത്തിലെ ആശുപത്രികൾ കണ്ടു പഠിക്കൂ; യോഗിയോട് സി.പി.എം
text_fieldsകണ്ണൂർ: കേരളത്തിൽ സർക്കാർ ആശുപത്രികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നത് കണ്ടുപഠിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.എം. പാർട്ടിയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് പോസ്റ്റ്. യു.പിയിൽ മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരിലെ സർക്കാർ മെഡിക്കൽ കോളജിൽ 60ലേറെ കുട്ടികൾ ഒാക്സിജൻ കിട്ടാതെ മരിച്ചതിെൻറ പശ്ചാത്തലത്തിലാണ് സി.പി.എമ്മിെൻറ പരിഹാസം.
ചുവപ്പുകോട്ട ഇളക്കിമറിക്കാനെത്തിയ സംഘ്പരിവാറിെൻറ തീപ്പൊരി നേതാവിനെ സ്വാഗതം ചെയ്തുള്ള സി.പി.എമ്മിെൻറ പോസ്റ്റ് ഇടതു അനുകൂലികൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു. സി.പി.എമ്മിെൻറ പരിഹാസം മാധ്യമപ്രവർത്തകർ കീച്ചേരിയിൽ യോഗി ആദിത്യനാഥിെൻറ ശ്രദ്ധയിൽപെടുത്തി. കേരളത്തിൽ നൂറുകണക്കിനാളുകൾ െഡങ്കിപ്പനി ബാധിച്ചു മരിക്കുേമ്പാൾ യു.പിയിൽ അത്തരം മരണമൊന്നുമില്ലെന്നായിരുന്നു യോഗിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
