You are here

ഒറ്റപ്പെട്ട ആക്രമണങ്ങൾ, സംസ്​ഥാനം ശാന്തമാവുന്നു

08:07 AM
05/01/2019

തി​രു​വ​ന​ന്ത​പു​രം: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലെ സം​ഘ്​​പ​രി​വാ​ർ അ​ഴി​ഞ്ഞാ​ട്ട​ത്തി​ന്​ ശേ​ഷം സം​സ്​​ഥാ​നം ശാ​ന്ത​ത​യി​ലേ​ക്ക്. വെ​ള്ളി​യാ​ഴ്​​ച ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ നെ​ടു​മ​ങ്ങാ​ട്ടും നെ​യ്യാ​റ്റി​ൻ​ക​ര​യി​ലും അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച​പ്പോ​ൾ  മ​റ്റു ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട അ​നി​ഷ്​​ട​സം​ഭ​വ​ങ്ങ​ൾ മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. 

വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച നെ​ടു​മ​ങ്ങാ​ട്ട്​ സി.​പി.​എം, ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രു​ടെ ആ​റു വീ​ടു​ക​ൾ ത​ക​ർ​ത്തു. നെ​ടു​മ​ങ്ങാ​ട്, വ​ലി​യ​മ​ല പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മൂ​ന്നു ദി​വ​സം​ ക​ല​ക്​​ട​ർ കെ. ​വാ​സു​കി നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ സി.​പി.​എം ഒാ​ഫി​സി​നു​നേ​രെ വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച പെ​ട്രോ​ൾ ബോം​െ​ബ​റി​ഞ്ഞു. ​മ​ല​യി​ൻ​കീ​ഴി​ൽ​ ആ​ർ.​എ​സ്.​എ​സ്​ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​ദ്യാ​ല​യ​ത്തി​ന്​ സ​മീ​പ​ത്തു​നി​ന്ന്​ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ബോം​ബു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. നെ​യ്യാ​ർ​ഡാ​മി​ന്​ സ​മീ​പം ബി.​ജെ.​പി ​പ്ര​വ​ർ​ത്ത​ക​​​െൻറ വീ​ടി​നു​നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ര​ണ്ടു ദി​വ​സ​ത്തെ സം​ഘ്പ​രി​വാ​ർ അ​ഴി​ഞ്ഞാ​ട്ട​ത്തി​ന് ശേ​ഷം പാ​ല​ക്കാ​ട് ജി​ല്ല​യും  ശാ​ന്തം.

ന​ഗ​ര​ത്തി​ൽ കൂ​ടു​ത​ൽ അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല. പു​തു​പ്പ​രി​യാ​ര​ത്ത് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് ശോ​ഭ​ന‍യു​ടെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. താ​രേ​ക്കാ​ട് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​​​െൻറ സ്ഥാ​പ​ന​ത്തി​ന് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. പ​ത്ത​നം​തി​ട്ട അ​ടൂ​രി​ൽ  മൊ​ബൈ​ൽ ക​ട​ക്കു​നേ​രെ പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞു. ഏഴുപേ​ർ​ക്ക്​ പ​രി​ക്കേ​റ്റു.​ 11 ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്​​റ്റി​ലാ​യി. പു​ല​ർ​ച്ച മൂ​േ​ന്നാ​ടെ കൊ​ടു​മ​ൺ സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി ഒാ​ഫി​സ്​ അ​ടി​ച്ചു ത​ക​ർ​ത്തു.  വ്യാ​ഴാ​ഴ്​​ച രാ​ത്രി​യും വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച​യു​മാ​യി സി.​പി.​എ​മ്മി​​​െൻറ​യും ബി.​ജെ.​പി​യു​ടെ​യും നേ​താ​ക്ക​ളു​ടെ 15  വീ​ടു​ക​ൾ ആ​ക്ര​മി​ച്ചു. 

കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്​​ച​യും ഒ​റ്റ​പ്പെ​ട്ട അ​ക്ര​മം അ​ര​ങ്ങേ​റി. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന്​ നി​രോ​ധ​നാ​ജ്​​ഞ പ്ര​ഖ്യാ​പി​ച്ച മ​ഞ്ചേ​ശ്വ​രം  താ​ലൂ​ക്കി​ൽ വ്യാ​ഴാ​ഴ്​​ച രാ​ത്രി​യും അ​ക്ര​മ​മു​ണ്ടാ​യി.  ദേ​ശീ​യ​പാ​ത​യി​ൽ ഷി​റി​യ​യി​ൽ ച​ര​ക്കു​ലോ​റി​ക്കു നേ​രെ​യു​ണ്ടാ​യ ക​ല്ലേ​റി​ൽ  ലോ​റി ഡ്രൈ​വ​ർ ക​ർ​ണാ​ട​ക ബ​ണ്ട്വാ​ൾ നി​പ്പി​നി​യി​ലെ  രാ​ജേ​ന്ദ്ര​ന്​ (47) പ​രി​ക്കേ​റ്റു. രാ​ത്രി ആ​ർ.​എ​സ്.​എ​സ്-​ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ രണ്ടുപേർക്ക്​ കു​ത്തേ​റ്റു. 

മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്​  ജി​ല്ല​ക​ളി​ൽ  കാ​ര്യ​മാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ല്ല. വ്യാ​ഴാ​ഴ്​​ച അ​ർ​ധ​രാ​ത്രി പേ​രാ​മ്പ്ര​യി​ൽ മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം ശ​ശി​കു​മാ​റി​​െൻറ വീ​ടി​നു​നേ​രെ ബോം​ബേ​റു​ണ്ടാ​യി.  ഇ​ടു​ക്കി തൊ​ടു​പു​ഴ​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി പ്ര​വ​ർ​ത്ത​ക​​​െൻറ ക​ട​ക്ക്​ അ​ജ്ഞാ​ത​ർ തീ​വെ​ച്ചു.ക​ണ്ണൂ​ർ ജില്ലയിലെ ത​ല​ശ്ശേ​രി തി​രു​വ​ങ്ങാ​ട്ട്​​  സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ ശ​ശി​യു​ടെ വീ​ട്​ ഒ​രു​സം​ഘം ആ​ക്ര​മി​ച്ചു. പു​ല​ർ​ച്ച ബി.​ജെ.​പി ചി​റ​ക്ക​ൽ ഏ​രി​യ ക​മ്മി​റ്റി ഒാ​ഫി​സ്​ ഒ​രു​സം​ഘം തീ​യി​ട്ട്​ ന​ശി​പ്പി​ച്ചു. ഏ​രി​യ ക​മ്മി​റ്റി ഒാ​ഫി​സ്​ വ​രാ​ന്ത​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യു​ടെ അ​ര​ക്കു​താ​ഴെ പൂ​ർ​ണ​മാ​യും പൊ​ള്ള​ലേ​റ്റു. 
 

Loading...
COMMENTS