സി.പി.എം രാഷ്ട്രീയത്തെ നിസ്സാരവത്കരിക്കുന്നു; ഇടതുപക്ഷത്തെ അപമാനിക്കുകയാണെന്ന് സി.പി. ജോൺ
text_fieldsകണ്ണൂർ: രാഷ്ട്രീയത്തെ നിസ്സാരവത്കരിച്ച് വികൃതമാക്കാനാണ് കേരളത്തിലെ സി.പി.എം നേതൃത്വം ശ്രമിക്കുന്നതെന്നും വികൃതമായ ഈ നയത്തിലൂടെ ഇടതുപക്ഷത്തെ തന്നെ അപമാനിക്കുകയാണെന്നും സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ. സി.എം.പി കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.വി. രാഘവൻ ചർമ വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അരാഷ്ട്രീയമായി രാഷ്ട്രീയം കൈകാര്യം ചെയ്ത് ലാഭം കൊയ്യാനാണ് സി.പി.എം ശ്രമം. ഒരു രാഷ്ട്രീയവും പറയാതെ സീറ്റ് ലഭിക്കാത്തതിനാൽ മാത്രം കോൺഗ്രസ് വിട്ട ആളെ നിമിഷങ്ങൾക്കുള്ളിൽ സ്ഥാനാർഥിയാക്കിയ സംഭവം ഇതിന്റെ ഭാഗമാണ്. ബി.ജെ.പി നേതാവ് പാർട്ടി വിടുന്നതിന് മുമ്പുതന്നെ സി.പി.എമ്മിലേക്ക് ക്ഷണിക്കുകയാണ്.
കണ്ണൂർ നേതൃത്വത്തിലെ ചില നേതാക്കളുടെ ചെയ്തികൾ കേരളത്തിലെ സി.പി.എമ്മിന് ബാധ്യതയായിരിക്കുകയാണ്. പി.പി. ദിവ്യയെ ഒരുവശത്ത് തള്ളിപ്പറയുമ്പോഴും മറുവശത്ത് ജയിൽ മോചിതയാകുമ്പോൾ സ്വീകരിക്കാൻ സി.പി.എം നേതാക്കൾ എത്തുന്നത് ഭയം മൂലമാണ്. ദിവ്യ വായ തുറന്നാൽ പല സി.പി.എം നേതാക്കളുടെയും വായ അടയുമെന്നതാണ് സത്യമെന്നും സി.പി. ജോൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

