Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ത്രീ അധിക്ഷേപ പരാതികൾ രഹസ്യമായി പരിഹരിക്കാൻ സിപിഎം; ആഭ്യന്തര പരാതി പരിഹാര സെൽ രൂപവത്കരിക്കും

text_fields
bookmark_border
സ്ത്രീ അധിക്ഷേപ പരാതികൾ രഹസ്യമായി പരിഹരിക്കാൻ സിപിഎം; ആഭ്യന്തര പരാതി പരിഹാര സെൽ രൂപവത്കരിക്കും
cancel

തിരുവനന്തപുരം: പാർട്ടി അംഗങ്ങൾക്കും നേതാക്കൾക്കുമെതിരേയുള്ള സ്ത്രീ അധിക്ഷേപ പരാതികൾ രഹസ്യമായി പരിഹരിക്കാൻ സി.പി.എം. ഇതിനായി ജില്ല, സംസ്ഥാന, കേന്ദ്രകമ്മിറ്റി തലത്തിൽ ആഭ്യന്തര പരാതി പരിഹാരസെൽ (ഐ.സി.സി) രൂപവത്കരിക്കും.

പരാതികൾ ഇനി പാർട്ടി ഘടകങ്ങളിൽ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് തീരുമാനം. പരാതികൾ പരിശോധിക്കേണ്ടതും പരിഹാരം നിർദേശിക്കേണ്ടതും ആഭ്യന്തര പരാതി പരിഹാരസെൽ ആയിരിക്കും. സംസ്ഥാനതലത്തിൽ ടി.എൻ. സീമ അധ്യക്ഷയായി നേരത്തേ സമിതിയുണ്ട്. എം. വിജയകുമാർ, എൻ. ചന്ദ്രൻ, പി.കെ. സൈനബ എന്നിവരെ ഉൾപ്പെടുത്തി നിലവിലെ കമ്മിറ്റി വിപുലീകരിച്ചു. നേതാക്കൾക്കെതിരേയുള്ള എല്ലാപരാതികളും ഇനി ഈ സമിതിയാകും പരിശോധിക്കുക. എല്ലാ ഘടകങ്ങൾക്കും കമ്മിറ്റികളുണ്ടാകും. നേതാക്കൾക്ക് എതിരായ പരാതി അന്വേഷിക്കുന്നത് തൊട്ടടുത്ത ഉപരിഘടകത്തിലെ ഐ.സി.സി ആയിരിക്കും.

ഐ.സി.സി.യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടി മാത്രമാകും അതത് ഘടകങ്ങളിൽ വരുക. വാർത്തകൾ ചോരുന്നത് തടയാനാണ് സ്ത്രീ അധിക്ഷേപ പരാതികൾ ഇനി മുതൽ ഐ.സി.സിയിലേക്ക് മാറ്റാനുള്ള പ്രധാന കാരണം. സംസ്ഥാനസമിതി യോഗത്തിൽ ജനറൽ സെക്രട്ടറി എം.എ. ബേബിയാണ് ഐ.സി.സി ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയത്.

നേരത്തെ, പരാതികൾ അതതു ഘടകങ്ങളാണ് പരിശോധിച്ചിരുന്നത്. സി.പി.എമ്മിന്റെ ഭരണഘടനയുടെ ഭാഗമായുള്ളതല്ലാത്തതിനാൽ ഐ.സി.സിക്ക് അതിനുള്ള അധികാരം ഉണ്ടായിരുന്നില്ല. പാലക്കാട് ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബു മാറിയതുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. പരാതി നേരിടുന്ന പാർട്ടി അംഗത്തിന്റെ ഉപരിഘടകത്തിന് കീഴിലുള്ള ഐ.സി.സിയായിരിക്കണം പരാതികൾ പരിശോധിക്കേണ്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CPM to Set Up Internal Complaints Cell to Handle Complaints of Harassment Against Women
Next Story