You are here

ക്ഷേത്രദർശനം നടത്തി പത്രിക നൽകിയ  ആദ്യ സി.പി.എം സ്ഥാനാർഥിയായി ശങ്കർ റൈ

  • പി​ന്തു​ട​ർ​ന്ന​ത്​ ബി.​ജെ.​പി മാ​തൃ​ക;  ക​ളി​മാ​റ്റി​ക്ക​ളി​ക്കാ​ൻ സി.​പി.​എം

മധൂർ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ ഉദയാസ്​തമയ പൂജനടത്തി പ്രസാദം വാങ്ങുന്ന എൽ.ഡി.എഫ്​ സ്ഥാനാർഥി ശങ്കർ റൈ

കാ​സ​ർ​കോ​ട്​: ക്ഷേ​ത്ര​ത്തി​ൽ പോ​യി പൂ​ജ ന​ട​ത്തി​യ​ശേ​ഷം​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ​ത്രി​ക ന​ൽ​കു​ന്ന ആ​ദ്യ​ത്തെ ക​മ്യൂ​ണി​സ്​​റ്റ്​ സ്ഥാ​നാ​ർ​ഥി​യാ​യി മ​ഞ്ചേ​ശ്വ​ര​ത്തെ ശ​ങ്ക​ർ റൈ. ​
പ​ല പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും വി​ശ്വാ​സം കൂ​ടെ കൊ​ണ്ടു​ന​ട​ക്കാ​റു​ണ്ടെ​ങ്കി​ലും പ​ര​സ്യ​മാ​യി സ​ഖാ​ക്ക​ളോ​ടൊ​പ്പം ക്ഷേ​ത്ര​ത്തി​ൽ പോ​യി പ്രാ​ർ​ഥി​ക്കു​ന്ന​ത്​ അ​പൂ​ർ​വ​മാ​ണ്. ഇ​ക്കാ​ര്യം എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ശ​ങ്ക​ർ റൈ ​സ​മ്മ​തി​ക്കു​ക​യും ചെ​യ്​​തു. ‘‘പൂ​ജ​ന​ട​ത്തി പ്രാ​ർ​ഥി​ച്ച്​ പ​ത്രി​ക ന​ൽ​കു​ന്ന സ്ഥാ​നാ​ർ​ഥി ഞാ​നാ​യി​രി​ക്കും. അ​തി​ന്​ പാ​ർ​ട്ടി വി​ല​ക്കി​ല്ല’’ --സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗ​വും ക​ർ​ഷ​ക​സം​ഘം കു​മ്പ​ള ഏ​രി​യ പ്ര​സി​ഡ​ൻ​റു​മാ​യ ശ​ങ്ക​ർ റൈ ​പ​റ​ഞ്ഞു. 

 പ​ത്രി​ക ന​ൽ​കാ​നു​ള്ള അ​വ​സാ​ന​ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ബാ​ഡൂ​രി​ലെ വീ​ട്ടി​ൽ​നി​ന്നു​മി​റ​ങ്ങി​യ ശ​ങ്ക​ർ റൈ ​മാ​സ്​​റ്റ​ർ ധ​ർ​മ​ത്ത​ടു​ക്ക ത​ല​മു​ഗ​റി​ലെ ദ​ർ​ഗ​യി​ൽ എ​ത്തി അ​വി​ടെ​യു​ള്ള​വ​രോ​ട്​ പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ട​ശേ​ഷ​മാ​യി​രു​ന്നു മ​ധൂ​ർ മ​ദ​ന​ന്ദേ​ശ്വ​ര സി​ദ്ധി​വി​നാ​യ​ക ക്ഷേ​ത്ര​ത്തി​ലേ​ക്ക്​ പു​റ​പ്പെ​ട്ട​ത്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും പ്രാ​ദേ​ശി​ക​നേ​താ​ക്ക​ളു​മാ​യ സ​തീ​ഷ്​ റൈ, ​സീ​താ​റാം ഷെ​ട്ടി, അ​സ്​​ക​ർ അ​ലി തു​ട​ങ്ങി പ​തി​ന​ഞ്ചോ​ളം പേ​ർ ശ​ങ്ക​ർ റൈ​ക്ക്​ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. മ​ദ​ന​ന്ദേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ പൂ​ജാ​രി​യെ ക​ണ്ട​ശേ​ഷം ഉ​ദ​യാ​സ്​​ത​മ​യ പൂ​ജ ന​ട​ത്തി. പൂ​ജ​യു​ടെ പ​ണം സ​ഖാ​ക്ക​ൾ ന​ൽ​കി​യ​താ​യി ശ​ങ്ക​ർ റൈ ​പ​റ​ഞ്ഞു. പൂ​ജ​യു​ടെ പ്ര​സാ​ദം എ​ല്ലാ​വ​രും പ​ങ്കി​െ​ട്ട​ടു​ത്ത്​ പ​ത്രി​കാ​സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​നാ​യി വി​ദ്യാ​ന​ഗ​റി​ലെ സി.​പി.​എം ജി​ല്ല ക​മ്മി​റ്റി ഒാ​ഫി​സി​ലേ​ക്ക്​ പോ​യി. 

പ​ത്രി​കാ​സ​മ​ർ​പ്പ​ണ​ത്തി​ന്​ മു​മ്പ്​ ബി.​ജെ.​പി, കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ മ​ധൂ​ർ ക്ഷേ​ത്ര​ത്തി​ൽ പ്രാ​ർ​ഥി​ക്കാ​നെ​ത്തു​ന്ന​ത്​ പ​തി​വാ​ണെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ്​ ക​മ്യൂ​ണി​സ്​​റ്റ്​ സ്ഥാ​നാ​ർ​ഥി പ​ത്രി​ക സ​മ​ർ​പ്പി​ക്കും​മു​മ്പ്​ പ്രാ​ർ​ഥ​ന​െ​ക്ക​ത്തി​യ​ത്. താ​ൻ വി​ശ്വാ​സി​യാ​യ ക​മ്യൂ​ണി​സ്​​റ്റാ​ണെ​ന്ന്​ ശ​ങ്ക​ർ റൈ ​പ​റ​ഞ്ഞു. 

സ്ഥാ​നാ​ർ​ഥി​യാ​യ ഉ​ട​ൻ കാ​ട്ടു​കു​ക്കെ സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ൽ പ്രാ​ർ​ഥി​ക്കാ​ൻ ചെ​ന്നി​രു​ന്നു. താ​ൻ പ്ര​സി​ഡ​ൻ​റാ​യ ​ദേ​ലം​പാ​ടി ക്ഷേ​ത്ര​ത്തി​ലും എ​ത്തി. മു​ഹി​മാ​ത്ത്​ പ​ള്ളി​യി​ലും ബേ​ള ച​ർ​ച്ചി​ലും കു​മ്പ​ള ദ​ർ​ഗ​യി​ലും പോ​യി​ട്ടു​ണ്ട്. എ​ല്ലാ​വി​ഭാ​ഗം ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​മാ​യും വി​ശ്വാ​സി​ക​ളു​മാ​യും ബ​ന്ധ​മു​ണ്ട്. വി​ശ്വാ​സ​മാ​കാം എ​ന്ന്​ പാ​ർ​ട്ടി പ​റ​ഞ്ഞി​ട്ടു​ണ്ട്​ --അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യെ തു​ട​ർ​ന്ന്​ സം​സ്ഥാ​ന​സ​മി​തി ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ശ​ക​ല​ന​ത്തി​നു​ശേ​ഷം സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ പാ​ർ​ട്ടി​യി​​ലെ വി​ശ്വാ​സി​ക​ൾ​ക്കു പു​റ​േ​മ വി​ശ്വാ​സി​ക​ളാ​യ നേ​താ​ക്ക​ൾ​ക്ക്​ പൂ​ർ​ണ​പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു. തെ​റ്റു​തി​രു​ത്ത​ൽ​രേ​ഖ​ക്ക്​ വി​രു​ദ്ധ​മാ​ണ്​ ഇൗ ​നി​ല​പാ​ട്​ എ​ന്ന്​ വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും ശ​ബ​രി​മ​ല വി​ധി​ക്കു​ശേ​ഷം സി.​പി.​എം ചു​വ​ട്​ മാ​റ്റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു.  

Loading...
COMMENTS