ബി.ജെ.പി യാത്രയിൽ ഉദ്ഘാടകനായി സി.പി.എം പിന്തുണച്ച മെമ്പർ
text_fieldsമലപ്പുറം : ബി.ജെ.പി വാഴക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തിരംഗയാത്ര ഉദ്ഘാടനം ചെയ്തത് സി.പി.എം സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച വാർഡ് മെമ്പർ.
തദ്ദേശതെരഞ്ഞെടുപ്പിൽ വാഴക്കാട് പഞ്ചായത്തിലെ നാലാം വാർഡിൽ നിന്നും സി.പി.എം സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച് മെമ്പറായ സ്രാമ്പിക്കൽ ബശീറാണ് ബി.ജെ.പി പരിപാടിയുടെ ഉദ്ഘാടകാനായത്. പ്രവാസി സംഘവുമായി ബന്ധപ്പെട്ട് നേരെത്തെ പ്രവർത്തിച്ച് വന്നിരുന്ന ബശീർ ഇടതുപക്ഷ സഹയാത്രികനായി പ്രവർത്തിക്കുകയായിരുന്നു. തുടർന്നാണ് തദ്ദേശതെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെ മത്സരിച്ചത്. ബി.ജെ.പിയുടെ തിരംഗയാത്ര പഞ്ചായത്ത് ഓഫീസിനു മുന്നിൽ എത്തിയപ്പോയാണ് ബശീർ പരിപാടിയുടെ ഭാഗമായത്. ചടങ്ങിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് ദിലീപ് കുമാറിന് പതാക കൈമാറിയാണ് ബശീർ ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

