Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഒരു വനിത മാത്രം; സംസ്ഥാന കമ്മിറ്റിയിൽ 12പേർ

text_fields
bookmark_border
17 അംഗ സെക്രട്ടേറിയറ്റ്
CPM kerala
cancel

കൊല്ലം: കൊല്ലത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും. സമ്മേളനത്തിൽ 89 അംഗ സംസ്ഥാന കമ്മിറ്റിയേയും 17 അംഗ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റിൽ കഴിഞ്ഞ തവണത്തേത് പോലെ ഒരു വനിത മാത്രമാണ് ഉള്ളത്. സെക്രട്ടേറിയറ്റ് അംഗമായിരുന്ന പി.കെ. ശ്രീമതി ഒഴിവായപ്പോൾ കെ.കെ. ശൈലജ സെക്രട്ടേറിയറ്റിലെത്തി.

കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിൽ 13 വനിതകളുണ്ടായിരുന്നത് ഇത്തവണ 12 ആയി കുറഞ്ഞു. കെ. കെ. ശൈലജ, സി.എസ്. സുജാത, പി. സതീദേവി, പി.കെ. സൈനബ, കെ.പി. മേരി, ജെ. മേഴ്സികുട്ടിയമ്മ, ടി. എൻ. സീമ, കെ. എസ്. സലീഖ, കെ. കെ. ലതിക, ഡോ. ചിന്ത ജെറോം, കെ. ശാന്തകുമാരി, ആർ. ബിന്ദു എന്നിവരാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വനിതകൾ.

എം.സി. ജോസഫൈന്‍, പി.കെ. ശ്രീമതി, സൂസന്‍ കോടി എന്നിവർ കഴിഞ്ഞ കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു. ജോസഫൈന്‍ കഴിഞ്ഞ പാർട്ടി കോൺഗ്രസ് സമയത്ത് മരണപ്പെട്ടു. പി.കെ. ശ്രീമതിയെ പ്രായപരിധി മൂലം കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയപ്പോൾ, സൂസന്‍ കോടിയെ കരുനാഗപ്പള്ളിയിലെ പാർട്ടി വിഭാഗീയ പ്രശ്നങ്ങളെ തുടർന്ന് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയെന്നാണ് വിവരം. നിലവിലെ സംസ്ഥാന കമ്മിറ്റിയിൽ കെ. ശാന്തകുമാരി, ആർ. ബിന്ദു എന്നിവർ പുതുമുഖങ്ങളാണ്.

മന്ത്രി വീണ ജോർജ് സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവാകും. ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം. രാജ​ഗോപാല്‍, കെ. റഫീഖ്, എം. മഹബൂബ്, വി.പി. അനില്‍, കെ.വി. അബ്ദുൽ ഖാദര്‍, എം. പ്രകാശൻ മാസ്റ്റർ, വി.കെ. സനോജ്, വി. വസീഫ്, എം. അനിൽകുമാർ, കെ. പ്രസാദ്, ടി.ആർ. രഘുനാഥ്, എസ്. ജയമോഹൻ, ഡി.കെ. മുരളി. എന്നിവരാണ് സംസ്ഥാന സമിതിയിലെ മറ്റ് പുതുമുഖങ്ങൾ. സി.പി.എം സംസ്ഥാന സെക്രട്ടറിയായി തുടർച്ചയായ രണ്ടാംതവണയും എം.വി. ഗോവിന്ദൻ തുടരാനും തീരുമാനമായി. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നാണ് എം.വി. ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM State Secretariat-Womens
Next Story