Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം പ്ര​തി​നി​ധി...

സി.പി.എം പ്ര​തി​നി​ധി സ​മ്മേ​ള​നം എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വി​ൽ മാ​ർ​ച്ച്‌ ഒ​ന്നി​ന്‌; സമ്മേളന രേഖയായി

text_fields
bookmark_border
സി.പി.എം പ്ര​തി​നി​ധി സ​മ്മേ​ള​നം എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വി​ൽ മാ​ർ​ച്ച്‌ ഒ​ന്നി​ന്‌; സമ്മേളന രേഖയായി
cancel

തി​രു​വ​ന​ന്ത​പു​രം: സി.​പി.​എം സം​സ്ഥാ​ന സ​മ്മേ​ള​ന രേ​ഖ​ക്ക്‌ അ​ന്തി​മ​രൂ​പം ന​ൽ​കി​യ​താ​യി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്‌​ണ​ൻ. പ്ര​തി​നി​ധി സ​മ്മേ​ള​നം എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വി​ൽ മാ​ർ​ച്ച്‌ ഒ​ന്നി​ന്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​മെ​ന്നും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സെ​മി​നാ​റു​ക​ൾ മ​റൈ​ൻ ഡ്രൈ​വി​ൽ​ത്ത​ന്നെ മ​റ്റ്‌ വേ​ദി​ക​ളി​ൽ ന​ട​ക്കു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. മാ​ർ​ച്ച്‌ നാ​ലി​ന്‌ മ​റൈ​ൻ ഡ്രൈ​വി​ൽ പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും. എ.​കെ.​ജി സെ​ന്റ​റി​ൽ സോ​ളാ​ർ പ്ലാ​ന്റി​ന്റെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട്‌ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കോ​ടി​യേ​രി. യെ​ച്ചൂ​രി​ക്ക്‌ പു​റ​െ​മ ​േപാ​ളി​റ്റ്‌ ബ്യൂ​റോ അം​ഗ​ങ്ങ​ളാ​യ പ്ര​കാ​ശ്‌ കാ​രാ​ട്ട്‌, എ​സ്‌. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, ബൃ​ന്ദ കാ​രാ​ട്ട്‌, പി​ണ​റാ​യി വി​ജ​യ​ൻ, എം.​എ. ബേ​ബി, രാ​മ​കൃ​ഷ്‌​ണ​ൻ എ​ന്നി​വ​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

പാ​ർ​ട്ടി​യി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ലു​ള്ള വി​ഭാ​ഗീ​യ​ത​ക്ക്​ അ​ന്ത്യം​കു​റി​ച്ചു​വെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. ചി​ല മേ​ഖ​ല​ക​ളി​ൽ പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ഉ​ണ്ടാ​യ ന​ട​പ​ടി​ക​ളെ വി​ഭാ​ഗീ​യ​ത​യാ​യി വ​ള​രാ​ൻ അ​നു​വ​ദി​ക്കി​ല്ല. സി.​പി.​എ​മ്മി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള വി​ഭാ​ഗീ​യ​ത​യും ഗ്രൂ​പ്പി​സ​വും വ​ള​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM ConferenceCPM
News Summary - cpm state conference program is prepared
Next Story