കെ.സി. വേണുഗോപാലിന് സി.പി.എമ്മിന്റെ വക്കീൽ നോട്ടീസ്
text_fieldsകണ്ണൂർ: പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡുകൾ നിർമിക്കുന്നുവെന്ന പ്രസ്താവനയുടെ പേരിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് സിപിഎം വക്കീൽ നോട്ടീസ് അയച്ചു. എൽ.ഡി.എഫിനെയും സി.പി.എമ്മിനെയും പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആരോപണം പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസമാണ് സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കെ.സി. വേണുഗോപാൽ രംഗത്തെത്തിയത്. പരാജയഭീതിയിൽ വിറളിപൂണ്ട സി.പി.എം പയ്യന്നൂരിലെ പാർട്ടി ഓഫീസിൽ വ്യാജ തിരിച്ചറിയൽ രേഖകൾ നിർമിക്കുകയാണെന്നും പഴയ തന്ത്രങ്ങൾ പുറത്തെടുക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇത്തരം വ്യാജ പ്രചാരണങ്ങൾ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കി. പയ്യന്നൂർ ഏരിയാ കമ്മിറ്റിക്ക് വേണ്ടിയാണ് അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

