Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം സെമിനാർ:...

സി.പി.എം സെമിനാർ: സ്റ്റാലിൻ കണ്ണൂരിലെത്തി

text_fields
bookmark_border
CPM seminar: Stalin arrives in Kannur
cancel
camera_alt

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കണ്ണൂർ വിമാനത്താവളത്തിൽ മന്ത്രി എം.വി. ഗോവിന്ദൻ, വി. ശിവദാസൻ എം.പി, എം.വി ജയരാജൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

Listen to this Article

കണ്ണൂർ: സി.പി.എം. 23ാം പാർട്ടി കോൺഗ്രസി​​െൻറ ഭാഗമായുള്ള സെമിനാറിൽ സംബന്ധിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കണ്ണൂരിലെത്തി. സ്റ്റാലിനാണ് മുഖ്യാതിഥി.

ഇന്ന് വൈകുന്നേരമാണ് കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിലെ സെമിനാര്‍ നടക്കുക. ഉച്ചയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ സ്റ്റാലിനെ മന്ത്രി എം.വി. ഗോവിന്ദൻ, വി. ശിവദാസൻ എം.പി, ഡി.എം.കെ നേതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

സെമിനാറില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് ക‍ഴിഞ്ഞ ദിവസം കണ്ണൂരെത്തിയിരുന്നു. വൈകീട്ട് അഞ്ചിന് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stalinCPM Party Congress
News Summary - CPM seminar: Stalin arrives in Kannur
Next Story