വോട്ടിനു മുമ്പേ കണ്ണൂരിൽ ആറിടത്ത് ജയം ഉറപ്പിച്ച് സി.പി.എം; എതിർസ്ഥാനാർഥികളില്ല
text_fieldsഐ.വി. ഒതേനൻ, സി.കെ. ശ്രേയ, കെ. പ്രേമരാജൻ, കെ. രജിത
കണ്ണൂർ: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ കണ്ണൂർ ജില്ലയിൽ ആറ് വാർഡുകളിൽ സി.പി.എമ്മിന് എതിർസ്ഥാനാർഥികളില്ല. തളിപ്പറമ്പിലെ ആന്തൂർ നഗരസഭയിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലും കല്യാശ്ശേരി മണ്ഡലത്തിലെ കണ്ണപുരം പഞ്ചായത്തിലും രണ്ടുവീതം വാർഡുകളിലാണ് എതിർസ്ഥാനാർഥികൾ പത്രിക സമർപ്പിക്കാതിരുന്നത്.
ആന്തൂർ നഗരസഭ രണ്ടാം വാർഡായ മോറാഴയിലും 19ാം വാർഡായ പൊടിക്കുണ്ടിലുമാണ് എതിരില്ലാത്തത്. മോറാഴ വാർഡിൽ കെ. രജിതയും പൊടിക്കുണ്ട് വാർഡിൽ കെ. പ്രേമരാജനുമാണ് സി.പി.എം സ്ഥാനാർഥികൾ. ഇതിൽ മോറാഴ വാർഡ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാർഡുകൂടിയാണ്. സംസ്ഥാനത്ത് പ്രതിപക്ഷമില്ലാതെ ഇടതുപക്ഷം ഭരിക്കുന്ന ഏക നഗരസഭകൂടിയാണ് ആന്തൂർ. കണ്ണപുരം പഞ്ചായത്തിലെ
13-ാം വാർഡിൽ സി.പി.എമ്മില പി. രീതിക്കും 14-ാം വാർഡായ ഇടക്കേപ്പുറം സെന്‍ററിൽ പി.വി. രേഷ്മക്കുമാണ് എതിരില്ലാത്തത്. മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ വാർഡ് അഞ്ച് അഡുവാപ്പുറം നോർത്ത്, വാർഡ് ആറ് അഡുവാപ്പുറം സൗത്ത് എന്നിവിടങ്ങളിലാണ് എൽ.ഡി.എഫിന് എതിരില്ലാത്തത്. അഡുവാപ്പുറം നോർത്തിൽ ഐ.വി. ഒതേനൻ, സൗത്തിൽ സി.കെ. ശ്രേയ എന്നിവരാണ് സി.പി.എം സ്ഥാനാർഥികൾ. സി.പി.എം കോട്ടയായ മലപ്പട്ടത്ത് കഴിഞ്ഞ തവണ അഞ്ച് വാർഡുകളിൽ എതിരില്ലായിരുന്നു.
ഡിജിറ്റൈസ് ചെയ്തത് 7.15 ശതമാനം അപേക്ഷകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് എന്യൂമറേഷൻ ഫോമുകളുടെ ഡിജിറ്റൈസേഷൻ 19 ലക്ഷം പിന്നിട്ടതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ. ഇത് മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 7.15 ശതമാനം വരും. സംസ്ഥാനത്ത് ഓൺലൈനായി എന്യൂമറേഷൻ ഫോം സമർപ്പിച്ചവരുടെ എണ്ണം 45,249 ആണ്.
ആകെ വോട്ടർമാരുടെ 0.16 ശതമാനമാണിത്. വോട്ടർമാരെ കണ്ടെത്താൻ കഴിയാത്ത ഫോമുകളുടെ എണ്ണം 1,01,856 ആയി. 100 ശതമാനം ഡിജിറ്റൈസേഷൻ പൂർത്തീകരിച്ച ബി.എൽ.ഒമാരുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വിഡിയോ കോൺഫറൻസ് നടത്തി. ചിട്ടയാർന്ന ആസൂത്രണത്തിലൂടെ നാല് ദിവസംകൊണ്ട് ഡിജിറ്റൈസേഷൻ പൂർത്തീകരിക്കാനായെന്ന് ബി.എൽ.ഒമാർ അറിയിച്ചു. ഡിജിറ്റൈസേഷൻ പൂർത്തീകരിച്ച ബി.എൽ.ഒമാർക്ക് കലക്ടർമാർ പോസ്റ്റ് കാർഡുകൾ വഴി അഭിനന്ദനമറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

