Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരൂക്കുറ്റിയിലെ...

അരൂക്കുറ്റിയിലെ സി.പി.എം വിഭാഗീയത: ലോക്കൽ സെക്രട്ടറിക്കെതിരെ ബ്രാഞ്ച് സെക്രട്ടറിയുടെ പരാതി

text_fields
bookmark_border
CPM sectarianism in Arukutty: Branch secretarys complaint against local secretary
cancel

അ​രൂ​ക്കു​റ്റി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ രൂ​ക്ഷ​മാ​യ അ​രൂ​ക്കു​റ്റി​യി​ലെ സി.​പി.​എം വി​ഭാ​ഗീ​യ​ത​ക്ക് അ​റു​തി​യാ​കു​ന്നി​ല്ല. പ​ട്ടി​ക​ജാ​തി സം​വ​ര​ണ വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി​യും ന​ദ്​​വ​ത്ത് ന​ഗ​ർ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യ എം.​കെ. ഉ​ത്ത​മ​ൻ അ​രൂ​ക്കു​റ്റി എ​ൽ.​സി സെ​ക്ര​ട്ട​റി​ക്കെ​തി​രെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

എ​ൽ.​സി അം​ഗ​മാ​യ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റും വാ​ർ​ഡി​ലെ ര​ണ്ട് പാ​ർ​ട്ടി അം​ഗ​ങ്ങ​ളും ത​ന്നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ന​ട​ത്തി​യ വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഒ​ത്താ​ശ ന​ൽ​കി​യെ​ന്നാ​ണ് ഇ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്ന​ത്. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​െൻറ കെ​ടു​കാ​ര്യ​സ്ഥ​ത​യും വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ത​െൻറ തോ​ൽ​വി​ക്ക്‌ കാ​ര​ണ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്.

നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​രു​ടെ ഇ​ഷ്​​ട​ക്കാ​ര​ൻ സ്ഥാ​നാ​ർ​ഥി​യാ​യി വ​രാ​ത്ത​തി​നാ​ൽ സി.​പി.​ഐ​യു​മാ​യി വാ​ർ​ഡ് വെ​ച്ചു​മാ​റാ​ൻ​വ​രെ നേ​തൃ​ത്വം ശ്ര​മം ന​ട​ത്തി​യ​താ​യും പ​രാ​തി​യി​ൽ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. പൗ​ര​ത്വ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച​യാ​ളാ​ണെ​ന്ന് മു​സ്‌​ലിം വീ​ടു​ക​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യും റി​ബ​ൽ സ്ഥാ​നാ​ർ​ഥി​യെ വെ​ച്ചു​മാ​ണ് വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. വാ​ർ​ഡി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ൽ.​സി അം​ഗ​ത്തെ വാ​ർ​ഡ് സെ​ക്ര​ട്ട​റി​യാ​ക്കാ​ൻ ത​യാ​റാ​യി​െ​ല്ല​ന്ന് മാ​ത്ര​മ​ല്ല സ​ഹാ​യി​ക്കാ​ൻ വ​ന്ന എ​ൽ.​സി അം​ഗ​ത്തെ ത​ട​ഞ്ഞ​താ​യും ആ​രോ​പി​ക്കു​ന്നു​ണ്ട്. റി​ബ​ൽ സ്ഥാ​നാ​ർ​ഥി​ക്കാ​യി പ​ര​സ്യ​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ പാ​ർ​ട്ടി മെം​ബ​റും ഉ​ണ്ട്.

വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ എ​തി​ർ​പ്പാ​ണ് വാ​ർ​ഡി​ൽ ഉ​യ​രു​ന്ന​ത്. വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ൽ​നി​ന്ന് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി​യി​ൽ പൊ​ട്ടി​ത്തെ​റി​ക്കു​ത​ന്നെ സാ​ധ്യ​ത​യു​ള്ള​താ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpmarukkutty
News Summary - CPM sectarianism in Arukutty: Branch secretary's complaint against local secretary
Next Story