Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ നിയമ...

പൊലീസ്​ നിയമ ഭേദഗതിയിൽ പാർട്ടിക്ക്​ ജാഗ്രതക്കുറവുണ്ടായെന്ന്​ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍

text_fields
bookmark_border
പൊലീസ്​ നിയമ ഭേദഗതിയിൽ പാർട്ടിക്ക്​ ജാഗ്രതക്കുറവുണ്ടായെന്ന്​ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍
cancel

തിരുവനന്തപുരം: സദുദ്ദേശത്തോടെ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയില്‍ പാർട്ടിക്ക്​ ജാഗ്രതകുറവുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. പാർട്ടിക്ക്​ തെറ്റുപറ്റിയെന്ന്​ സംസ്​ഥാന സെക്രട്ടറി തന്നെ തുറന്ന്​ സമ്മതിക്കുകയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ സർക്കാറിൽ പ്രവർത്തിക്കുന്നതും പാർട്ടി നേതാക്കൾ തന്നെയാണെന്നായിരുന്നു അദ്ദേഹത്തി​െൻറ മറുപടി. ഏതെങ്കിലും വ്യക്തിക്കോ ഉപദേശകര്‍ക്കോ തെറ്റുപറ്റിയെന്ന് വ്യാഖ്യാനിക്കേണ്ട എന്നും പൊതുവായ ജാഗ്രതക്കുറവാണ് ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു.

പാർട്ടിക്കകത്തും പുറത്തും വലിയ തോതിലുള്ള പ്രതിഷേധത്തിനിടയാക്കിയ പൊലീസ്​ നിയമ ഭേദഗതി, വലിയ സമ്മർദങ്ങൾക്കൊടുവിൽ സംസ്​ഥാന സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ, നിയമഭേദഗതിയിൽ വീഴ്​ച പറ്റിയതായി പാർട്ടിയോ സർക്കാറോ തുറന്ന്​ സമ്മതിച്ചിരുന്നില്ല. പുരോഗമന ആശയങ്ങൾ പങ്കുവെക്കുന്നവർ പോലും വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിൽ നിയമഭേദഗതി നടപ്പാക്കില്ലെന്നായിരുന്നു ആദ്യം മുഖ്യമന്ത്രി അറിയിച്ചിരുന്നത്​. പിന്നീട്​ നിയമം പിൻവലിക്കാൻ തയാറാകുകയും നിയമസഭയിൽ ചർച്ച ചെയ്​ത്​ തുടർനടപടി എടുക്കുമെന്ന്​ അറിയിക്കുകയും ചെയ്​തിരുന്നു. ആദ്യമായാണ്​ പാർട്ടിക്ക്​ ജാഗ്രതക്കുറവുണ്ടായതായി സി.പി.എം സംസ്​ഥാന സെക്രട്ടറി സമ്മതിക്കുന്നത്​.

പാര്‍ട്ടിക്ക് ആകെ ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായി. ശരിയായ തീരുമാനം എടുത്തതിനാല്‍ ഇനി ആ ചര്‍ച്ചയും വിവാദവും വേണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A VijayaraghavanCPMPolice Act amendment
Next Story