Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
k surendran
cancel
Homechevron_rightNewschevron_rightKeralachevron_rightഈരാറ്റുപേട്ടയിലെ...

ഈരാറ്റുപേട്ടയിലെ സി.പി.എം - എസ്​.ഡി.പി.ഐ കൂട്ടുകെട്ട്: പിണറായിയും വിജയരാഘവനും നിലപാട്​ വിശദീകരിക്കണം -കെ. സുരേന്ദ്രൻ

text_fields
bookmark_border

പാലക്കാട്​: ഈരാറ്റുപേട്ട നഗരസഭയിലെ സി.പി.എം - എസ്​.ഡി.പി.ഐ കൂട്ടുകെട്ട്​ കേരളത്തിന്‍റെ മതനിരപേക്ഷ നിലപാടിനുള്ള തിരിച്ചടിയാണെന്ന്​ ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ. മതനിരപേക്ഷ ശക്​തികൾക്കെതിരെയുള്ള നീക്കമാണ്​ ഭരണകക്ഷിയായ സി.പി.എം എടുത്തിരിക്കുന്നത്​. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി​ സെക്രട്ടറി വിജയരാഘവനും നിലപാട്​ വിശദീകരിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

'ഈരാറ്റുപേട്ടയിൽ എസ്​.ഡി.പി.ഐയുമായി ധാരണയിലെത്തിയ സി.പി.എം നിലപാട്​ കേരളത്തിന്‍റെ നിലവിലെ രാഷ്​ട്രീയ സാഹചര്യത്തിൽ വളരെയധികം പ്രസക്​തമാണ്​. പാലാ ബിഷപ്പിനെ ആക്രമിക്കാൻ ഗുണ്ടാ സംഘങ്ങളെ അയച്ച എസ്​.ഡി.പി.ഐയുമായി പരസ്യമായ രാഷ്​ട്രീയ സഖ്യം ഉണ്ടാക്കാനുള്ള സി.പി.എം തീരുമാനം അടിച്ചമർത്തപ്പെട്ട ക്രൈസ്​തവ ജനതയോടുള്ള അങ്ങേയറ്റത്തെ ധിക്കാരപരമായ നിലപാടാണ്​.

പാലാ ബിഷപ്പിനെതിരെ അക്രമാസക്​തമായ പ്രകടനം നടത്താൻ നേതൃത്വം നൽകിയത്​ ഈരാറ്റുപേട്ടയിലെ എസ്​.ഡി.പി.ഐ കൗൺസിലർമാരാണ്​. അവരുമായിട്ട്​ സഖ്യം ചേരുന്നതിനെ സംബന്ധിച്ച്​ ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ജോസ്​ കെ. മാണിയുടെ നിലപാട്​ എന്താണെന്ന്​ അറിയാൻ താൽപ്പര്യമുണ്ട്​. എസ്​.ഡി.പി.ഐയുമായി പരസ്യമായ ധാരണയിലേക്ക്​ കേരളത്തിൽ സി.പി.എം പോവുകയാണ്​. എസ്​.ഡി.പി.ഐ - സി.പി.എം സഖ്യം കേരളത്തിന്​ വലിയ ആപത്തായി മാറും​.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഭരണകക്ഷിയുടെ സമീപനം എതിർക്കപ്പെടേണ്ടതാണ്​. എസ്​.ഡി.പി.യുമായി കൂട്ടുകൂടാൻ സി.പി.എം കാണിച്ച ധൈര്യം ക്രൈസ്​തവ സമൂഹം ചർച്ച ചെയ്യണം. കേരളത്തിലെ മതനിരപേക്ഷ ചിന്താഗതിക്കാർ ഇക്കാര്യത്തിൽ ഇടപെടണം. നേരത്തെ ഒളിഞ്ഞും തെളിഞ്ഞുമുണ്ടായിരുന്ന സഖ്യം ഇപ്പോൾ പരസ്യമായിരിക്കുകയാണ്​' -സുരേന്ദ്രൻ പറഞ്ഞു.

തിങ്കളാഴ്ച ഈരാറ്റ​ുപേട്ട നഗരസഭ യു.ഡി.എഫ്​ ചെയർപേഴ്സൻ സുഹുറ അബ്​ദുൽ ഖാദറിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം എസ്.ഡി.പി.ഐ പിന്തുണയോടെ പാസാവുകയായിരുന്നു. 28 അംഗ നഗരസഭയിൽ എൽ.ഡി.എഫിന് ഒമ്പത്​ അംഗങ്ങളാണുള്ളത്. ഇവർക്കൊപ്പം കോൺഗ്രസ്​ വിമത അൻസൽന പരിക്കുട്ടിയും എസ്.ഡി.പി.ഐയിലെ അഞ്ച്​ അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചതോടെയാണ്​ യു.ഡി.എഫിന്​ ഭരണം നഷ്​ടമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:erattupetta
News Summary - CPM-SDPI alliance in Erattupetta: Pinarayi and Vijayaraghavan should explain their stand -K. Surendran
Next Story